ദമാം- സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ കാൽപന്ത് കൂട്ടായ്മയായ ബദർ ഫുട്ബോൾ ക്ലബിന്റെ ഇരുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫുട്ബോൾ മേളയുടെ ലോഗോ പ്രകാശനവും ഫിക്സചർ ക്രമീകരണവും ദമാമിൽ സംഘടിപ്പിച്ചു. ദമാം വിന്നേഴ്സ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ബി എഫ് സി ഓഫിസിൽ നടന്ന പരിപാടിയിൽ ഡിഫ ആക്ടിംഗ് പ്രസിഡണ്ട് തോമസ് തൈപ്പറമ്പിൽ ലോഗോ പ്രകാശനം ചെയ്തു.
ചെയർമാൻ റഫീഖ് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിഫാ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സക്കീർ വള്ളക്കടവ്, ഡിഫ ജനറൽ സെക്രട്ടറി ഷംസു മാനു, ട്രഷർ റിയാസ് പറളി, ഡിഫയിലെ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് സഹീർ മജ്ദാൽ ആശംസകൾ നേർന്നു.
റഷീദ് അഹ്മദ്, ശരീഫ് മാണൂർ ഫിക്സചർ ക്രമീകരണത്തിന് നേത്യത്വം നൽകി. പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ് മഹ്റൂഫ് സ്വാഗതവും കൺവീനർ സിദ്ദീഖ് കണ്ണൂർ നന്ദിയും പറഞ്ഞു.



