റിയാദ്: സൗദി അറേബ്യയിൽ റബീഉൽ അവ്വൽ ഒന്ന് നാളെ(വെള്ളി) ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി വാർത്ത കുറിപ്പിൽ അറിയിച്ചു. ഇന്നലെ ബുധനാഴ്ച (ഓഗസ്റ്റ് 12) വൈകുന്നേരം മാസപ്പിറവി കാണാത്തതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (വ്യാഴം) സഫർ മുപ്പത് പൂർത്തിയാക്കും. നാളെ (വെള്ളി) ആയിരിക്കും സൗദി അറേബ്യയിൽ റബീഉൽ അവ്വൽ ഒന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരവും നാളെ (വെള്ളി)യാണ് റബീഉല്‍ അവ്വല്‍ ഒന്ന്. കേരളത്തിലും നാളെയാണ് റബീഉൽ അവ്വലെന്ന് വിവിധ ഖാസിമാർ അറിയിച്ചു. സഫര്‍ 29 (ഇന്ന് വ്യാഴം) റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ വെള്ളി (2026 ആഗസ്ത് 14) റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് മീലാദുശ്ശരീഫ് (റബീഉല്‍അവ്വല്‍ 12) ആഗസ്ത് 25 ചൊവ്വാഴ്ച്ച യുമാരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ് റാഹീമുല്‍ഖലീല്‍ അല്‍ബുഖാരി എന്നിവര്‍ അറിയിച്ചു.
(നേരത്തെ ഈ വാർത്തയിൽ റബീഉൽ അവ്വൽ ഒന്ന് ഇന്നായിരിക്കുമെന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്. തെറ്റുപറ്റിയതിൽ ഖേദിക്കുന്നു)







