ദുബായ്: ദുബായ് കെഎംസിസി ആസ്ഥാനത്തെ സീതി സാഹിബ് ലൈബ്രറിയിലേക്ക് കല്യാശ്ശേരി മണ്ഡലം കമ്മിറ്റി പുസ്തകങ്ങൾ കൈമാറി. കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, ദുബായ് കെഎംസിസി തൂലിക ഫോറം ചെയർമാൻ ഇസ്മായിൽ ഏറാമല, വൈസ് ചെയർമാൻ അഷറഫ് കൊടുങ്ങല്ലൂർ എന്നിവർ ചേർന്ന് കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് യു.കെ. ഫാറൂഖ്, ജനറൽ സെക്രട്ടറി എം. ഇബ്രാഹിം എന്നിവരിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറിമാരായ പി.വി. നാസർ, നാസർ മുല്ലക്കൽ, കണ്ണൂർ ജില്ലാ ആക്ടിങ് പ്രസിഡന്റ് ജാഫർ മാടായി, സെക്രട്ടറി ബഷീർ കാട്ടൂർ, കല്യാശ്ശേരി മണ്ഡലം ഭാരവാഹികളായ പി.സി. ഹാരിസ്, സബാഹ് തെക്കുമ്പാട്, സലീം മാട്ടൂൽ, ടി.പി. സമദ് തുടങ്ങിയവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







