റിയാദ്- ഇസ്കാന്‍ മേഖലയിലെ മലയാളികളുടെ കൂട്ടായ്മയായ ഇസ്കാന്‍ മലയാളി അസോസിയേഷന്റെ പൊതുയോഗം അല്‍ മദീന ഹൈപര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. നവാസ് വെള്ളിമാട്കുന്നിന്റെ അധ്യക്ഷതയില്‍ സാമുഹിക പ്രവര്ത്തകന് ഗഫൂര്‍ കൊയിലാണ്ടി യോഗം ഉദ്ഘാടനം ചെയ്തു.
റോസാരിയോ ഗാറ്റണ്‍ ഫൗണ്ടേഷന്റെ സൗദി അറേബ്യയുടെ സ്ഥാനപതിയായി നിയമതിനായ ഗഫൂര്‍ കൊയിലാണ്ടിയെ യോഗത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. മൃദുല വിനീഷ്, ഷാജി ജോര്‍ജ്, എം മരയ്കാര്, നുമേര് ഒമാര്‍, ഷിബു ഉസ്മാന്, അസ്ബുളള തരകന്, വിനീഷ് വിജയന്, സനല്‍ കുമാര്‍, അബ്ദുല്‍ സലാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ പീറ്റര്‍ വര്‍ഗ്ഗീസ് സ്വാഗതവും രമേശ് തിരുവനന്തപുരം നന്ദിയും അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



