അബുദാബി- ബിഗ് ടിക്കറ്റ് അബുദാബിയുടെ സീരീസ് 292 കൺസൊലേഷൻ സമ്മാനമായി അഞ്ച് പേർക്ക് 200 ഗ്രാം വീതം 24 കാരറ്റ് സ്വർണബാർ ലഭിച്ചു. വിജയികളിൽ മൂന്ന് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും ഒരു യുഎഇ പൗരനും ഉൾപ്പെടുന്നു. കേരളത്തിൽനിന്നുള്ള ഷാഫി പൊക്കുളങ്ങര ബാപ്പുഹാജിയും അൻഷാദ് വി എമ്മുമാണ് സ്വർണം നേടിയ മലയാളികൾ.
അബുദാബിയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ 37കാരനായ ഷാഫി കഴിഞ്ഞ മൂന്ന് വർഷമായി സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റ് എടുക്കുന്നത്. പിതാവിന്റെ ഭാഗ്യനമ്പറിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തിരഞ്ഞെടുത്ത നമ്പറാണ് ഇത്തവണ സമ്മാനത്തിന് അർഹമായതെന്ന് ഷാഫി പറഞ്ഞു.
ബിഗ് ടിക്കറ്റ് സംഘാടകര്‍ക്ക് മുന്‍പേ സുഹൃത്താണ് വിജയിച്ച വിവരം ഷാഫിയെ വിളിച്ചറിയിച്ചത്. ബിഗ് ടിക്കറ്റ് വെബ്സൈറ്റില്‍ കയറി പരിശോധിച്ച ശേഷമാണ് സമ്മാനം ലഭിച്ച കാര്യം ഇവര്‍ക്ക് വിശ്വസിക്കാനായത്.
സമ്മാനമായി ലഭിച്ച 200 ഗ്രാം സ്വര്‍ണ്ണ ബാര്‍ വിറ്റ് കിട്ടുന്ന തുക ഉപയോഗിച്ച് യു എ ഇയില്‍ സ്വന്തമായി ബിസിനസ്സ് ആരംഭിക്കാനാണ് ഷാഫിയും സുഹൃത്തുക്കളും പദ്ധതിയിടുന്നത്.
അൽ ഐനിൽ താമസിക്കുന്ന 25കാരനായ അൻഷാദ് വി എം കഴിഞ്ഞ രണ്ട് വർഷമായി സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റ് എടുക്കുന്നത്. എല്ലാ മാസവും രണ്ടോ മൂന്നോ ടിക്കറ്റുകൾ കൂട്ടമായി വാങ്ങാറുണ്ടെന്നും അൻഷാദ് പറഞ്ഞു. ഇത്തവണ ലഭിച്ച 200 ഗ്രാം സ്വർണം വിറ്റ് തുക സുഹൃത്തുക്കൾക്കിടയിൽ തുല്യമായി പങ്കിടാനാണ് തീരുമാനം.
മറ്റ് വിജയികളിൽ ഒരാളായ ബംഗ്ലാദേശ് സ്വദേശി എം ഡി സൈഫുൽ ഇസ്ലാം 15 വർഷമായി ഷാർജയിൽ താമസിക്കുകയാണ്. യുഎഇ പൗരനായ അഹമ്മദ് അൽ കെത്ബിയും ഇന്ത്യൻ പ്രവാസിയായ മുഹമ്മദ് മുസ്ലിമുമാണ് മറ്റ് രണ്ട് വിജയികൾ.



