Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 5
    Breaking:
    • ദക്ഷിണ ലെബനോനില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴുപേര്‍ക്ക് പരിക്ക്
    • പ്രൊഫ. പദ്മാവതി ഇസ്ഹാഖ് അന്തരിച്ചു
    • സൗദിയില്‍ പ്രവാസി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ്സ്ഥാപനങ്ങളില്‍ നിന്ന് വ്യക്തികളിലേക്ക് മാറ്റാന്‍ അനുമതി
    • സൗദി കെഎംസിസി – കെഎംസിസി കേരള ട്രസ്റ്റ് സുരക്ഷാ പദ്ധതി രണ്ടാം ഘട്ട ആനുകൂല്യ വിതരണം വെള്ളിയാഴ്ച്ച കോഴിക്കോട്ട്
    • ജൂലൈയില്‍ വെസ്റ്റ് ബാങ്കില്‍ നിന്ന് 630 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ദക്ഷിണ ലെബനോനില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴുപേര്‍ക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/08/2026 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെയ്‌റൂത്ത്: തെക്കന്‍ ലെബനോനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ഇസ്രായിലി സൈനികര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മജ്ദല്‍ സൗന്‍ ഗ്രാമത്തിലെ കെട്ടിടത്തില്‍ ഹിസ്ബുല്ല പോരാളികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിന്റെ 55-ാം ബ്രിഗേഡിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഹിസ്ബുല്ല ഒരുക്കിയ കെണിയിലാണ് സൈനികര്‍ അകപ്പെട്ടതെന്ന് കരുതപ്പെടുന്നു. സമീപകാലത്ത് ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ സൈന്യത്തിനുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണിത്.

    സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സൈനിക ഹെലികോപ്റ്ററില്‍ ഹൈഫയിലെ റംബാം ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് ഹീബ്രു വാര്‍ത്താ പോര്‍ട്ടലായ ‘ഹദഷോട്ട് ബെസ്മാന്‍’ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ നിന്ന് ആംബുലന്‍സുകളിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആക്രമണത്തിന് പിന്നാലെ ഇസ്രായില്‍ സൈന്യം മേഖലയില്‍ ശക്തമായ പ്രത്യാക്രമണം നടത്തി. മജ്ദല്‍ സൗന്‍, മന്‍സൂരി ഗ്രാമങ്ങള്‍ക്ക് ഇടയിലുള്ള കൃഷിഭൂമികളും പൊതുസ്ഥലങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ഇസ്രായില്‍ വാര്‍ത്താ സൈറ്റായ ‘വൈനെറ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുല്ലയുടെ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്.

    വെടിനിര്‍ത്തലിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴും ലെബനോന്‍-ഇസ്രായില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ദക്ഷിണ ലെബനോനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ വ്യോമ-കരസേനാ ഓപ്പറേഷനുകള്‍ ശക്തമാക്കിയപ്പോള്‍, അതിര്‍ത്തി മേഖലയില്‍ ഇസ്രായില്‍ സേനയ്‌ക്കെതിരെ ശക്തമായ പ്രതിരോധമാണ് ഹിസ്ബുല്ല തീര്‍ക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bomb blast Lebanon
    Latest News
    ദക്ഷിണ ലെബനോനില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴുപേര്‍ക്ക് പരിക്ക്
    05/08/2026
    പ്രൊഫ. പദ്മാവതി ഇസ്ഹാഖ് അന്തരിച്ചു
    05/08/2026
    സൗദിയില്‍ പ്രവാസി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ്സ്ഥാപനങ്ങളില്‍ നിന്ന് വ്യക്തികളിലേക്ക് മാറ്റാന്‍ അനുമതി
    05/08/2026
    സൗദി കെഎംസിസി – കെഎംസിസി കേരള ട്രസ്റ്റ് സുരക്ഷാ പദ്ധതി രണ്ടാം ഘട്ട ആനുകൂല്യ വിതരണം വെള്ളിയാഴ്ച്ച കോഴിക്കോട്ട്
    05/08/2026
    ജൂലൈയില്‍ വെസ്റ്റ് ബാങ്കില്‍ നിന്ന് 630 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു
    05/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version