Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 4
    Breaking:
    • ബീമാപ്പള്ളി റഷീദ് പൊതുപ്രവർത്തനം ജീവിത തപസ്സ്യയാക്കിയ നേതാവ്- ദുബൈ കെഎംസിസി
    • കപ്പലുകള്‍ ആക്രമിക്കുന്നത് നിര്‍ത്താതെ ഇറാനുമായി ചര്‍ച്ച നടത്തില്ലെന്ന് വാന്‍സ്
    • ലക്ഷ്വറി വാച്ച് കവരാന്‍ ശ്രമം: ലണ്ടനില്‍ സൗദി ടൂറിസ്റ്റിന് മോഷ്ടാവിന്റെ കുത്തേറ്റു
    • യമനിൽ വീണ്ടും ഹൂത്തികളുടെ കനത്ത ആക്രമണം; 100ലധികം പേർ കൊല്ലപ്പെട്ടു
    • യൂസഫ് ഖറദാവിയുടെ മകന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മാപ്പ് നല്‍കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    കപ്പലുകള്‍ ആക്രമിക്കുന്നത് നിര്‍ത്താതെ ഇറാനുമായി ചര്‍ച്ച നടത്തില്ലെന്ന് വാന്‍സ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/09/2026 Iran Latest Middle East Top News USA War World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് നിര്‍ത്താതെ ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു. ഇറാന്‍ ഈ ആക്രമണങ്ങള്‍ നിര്‍ത്തണം. ഇറാനുമായി ബന്ധപ്പെട്ട് അമേരിക്കക്ക് മുന്നിലുള്ള ഓപ്ഷനുകളെ കുറിച്ച് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച വാന്‍സ്, ഇറാന്‍ പ്രതിപക്ഷത്തെ ആയുധമണയിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, എല്ലാ ഓപ്ഷനുകളും മേശപ്പുറത്തുണ്ടെന്ന് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു.
    ഇറാന്‍ ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ അമേരിക്കയുടെ പക്കല്‍ നിരവധി ഉപകരണങ്ങള്‍ ഉണ്ട്. അമേരിക്ക ഇറാന്‍ സിവിലിയന്മാരെ ഒരിക്കലും ലക്ഷ്യമിടുന്നില്ല. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ആണ് സിവിലിയന്മാരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നത്. ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതില്‍ ചൈന സഹകരിക്കാന്‍ തയ്യാറാണ്. ഇറാനെതിരായ സാമ്പത്തിക, സൈനിക സമ്മര്‍ദ്ദം നിലനില്‍ക്കും.
    ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണപ്രവാഹം മിഡില്‍ ഈസ്റ്റില്‍ യുദ്ധത്തിന് മുമ്പുള്ള നിലവാരത്തിലേക്ക് ഏതാണ്ട് തിരിച്ചെത്തി. ഇന്നലെ ഹോര്‍മുസ് കടലിടുക്കിലൂടെ ഏകദേശം ഒന്നര കോടി ബാരല്‍ എണ്ണ കടന്നുപോയി. നമ്മള്‍ മൂന്ന് മാസം പിന്നോട്ട് പോയാല്‍, ഇറാന്‍ ഭീഷണികള്‍ കാരണം എത്ര എണ്ണയും വാതകവും കടലിടുക്കിലൂടെ കടന്നുപോയി? ഫലത്തില്‍ ഒന്നുമില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ള അവസ്ഥയിലേക്ക് ഇപ്പോള്‍ അത് ഏതാണ്ട് തിരിച്ചെത്തിയിരിക്കുന്നു – യു.എസ് വൈസ് പ്രസിഡന്റ് പറഞ്ഞു.

    അമേരിക്കൻ ജനതയോട് ശത്രുതയില്ല, ആധിപത്യ നയങ്ങളെ എതിർക്കുന്നു: ഇറാൻ പ്രസിഡന്റ്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫെബ്രുവരി 28 ന്, അമേരിക്കയും ഇസ്രായിലും ഇറാനെതിരെ ആരംഭിച്ച ആക്രമണങ്ങളോടെ മിഡില്‍ ഈസ്റ്റില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. മേഖലാ രാജ്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയും സുപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയും ഇറാന്‍ തിരിച്ചടിച്ചു. നയതന്ത്ര ശ്രമങ്ങള്‍ ഏപ്രിലില്‍ വെടിനിര്‍ത്തലിലേക്ക് നയിച്ചു. തുടര്‍ന്ന് ജൂണില്‍ സമാധാന ചര്‍ച്ചകള്‍ നടത്താനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പക്ഷേ പിന്നീട് അവ പരാജയപ്പെട്ടു. കഴിഞ്ഞ മാസം, ഇറാന്‍ സമ്പദ്വ്യവസ്ഥയെ ശ്വാസംമുട്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഉപരോധം യു.എസ് ട്രഷറി വകുപ്പ് പ്രഖ്യാപിച്ചു. യു.എസ് വ്യോമസേന ഞായറാഴ്ച ഇറാനില്‍ വ്യോമാക്രമണം പുനരാരംഭിക്കുകയും ചെയ്തു.

    The midterm elections present a very clear choice: crazy vs common sense. Democrats are fighting to open our borders, raise your taxes, and allow criminals to roam free on our streets. Republicans are fighting for an America we can all be proud of. pic.twitter.com/JYUG74yodc

    — JD Vance (@JDVance) September 3, 2026

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    #war Middle East Conflict
    Latest News
    ബീമാപ്പള്ളി റഷീദ് പൊതുപ്രവർത്തനം ജീവിത തപസ്സ്യയാക്കിയ നേതാവ്- ദുബൈ കെഎംസിസി
    04/09/2026
    കപ്പലുകള്‍ ആക്രമിക്കുന്നത് നിര്‍ത്താതെ ഇറാനുമായി ചര്‍ച്ച നടത്തില്ലെന്ന് വാന്‍സ്
    04/09/2026
    ലക്ഷ്വറി വാച്ച് കവരാന്‍ ശ്രമം: ലണ്ടനില്‍ സൗദി ടൂറിസ്റ്റിന് മോഷ്ടാവിന്റെ കുത്തേറ്റു
    04/09/2026
    യമനിൽ വീണ്ടും ഹൂത്തികളുടെ കനത്ത ആക്രമണം; 100ലധികം പേർ കൊല്ലപ്പെട്ടു
    04/09/2026
    യൂസഫ് ഖറദാവിയുടെ മകന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മാപ്പ് നല്‍കി
    04/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version