Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 10
    Breaking:
    • മൊറോക്കോയെ തകർത്തുവിട്ട് ഫ്രാൻസ് സെമിയിൽ; കിലിയൻ എംബാപ്പെക്ക് പിന്നാലെ ഡെംബെലെയും തിളങ്ങി
    • പ്രവാസി പ്രശ്നങ്ങൾക്ക് നിയമസഭയിൽ മുൻഗണന നൽകും: അഡ്വ. റഹ്മത്തുള്ള എം.എൽ.എ
    • ഇറാൻ മുൻ പരമോന്നത നേതാവ് അലി ഖാംനഈയുടെ ഖബറടക്കം മഷ്ഹദിൽ നടന്നു; മുജ്തബയുടെ അസാന്നിധ്യത്തിൽ ദുരൂഹത തുടരുന്നു
    • യു.എസ് ആക്രമണങ്ങളില്‍ ഇറാനില്‍ 14 പേര്‍ കൊല്ലപ്പെട്ടു; ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു
    • കുവൈത്തിലും ബഹ്‌റൈനിലും ഖത്തറിലും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; യു.എസ് താവളങ്ങൾ ലക്ഷ്യമിട്ടെന്ന് റെവല്യൂഷണറി ഗാർഡ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/05/2025 World Palestine 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ: തെക്കൻ ഗാസയിൽ ഹമാസുമായുണ്ടായ ഏറ്റുമുട്ടലിൽ തങ്ങളുടെ രണ്ട് സൈനികർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായിൽ പ്രതിരോധ സേന അറിയിച്ചു. സെർജന്റ് യിഷായ് എല്യാകിം ഉർബാച് (20), സ്റ്റാഫ് സെർജന്റ് യാം ഫ്രിഡ് (21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരിൽ രണ്ട് ഓഫീസർമാരുമുണ്ട്.

    രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് സൈനികർ കൊല്ലപ്പെട്ടത്. ഇസ്രായിൽ സൈന്യത്തിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം ആദ്യ സംഭവം റഫയിലെ ജനീന പ്രദേശത്താണുണ്ടായത്. ഹമാസ് പോരാളികൾ ആർപിജി (റോക്കറ്റ്-പ്രൊപ്പെല്ഡ് ഗ്രനേഡ്) ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഒരു കെട്ടിടം ഇസ്രായിൽ സൈനികർക്കു മേൽ തകർന്നു വീഴുകയായിരുന്നു. ആക്രമണത്തിൽ ഉർബാച് കൊല്ലപ്പെടുകയും രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ട് മണിക്കൂറിന് ശേഷം അതേ പ്രദേശത്ത് നടന്ന മറ്റൊരു സംഭവത്തിൽ, ഇസ്രായിൽ സൈനികർ സഞ്ചരിച്ച ഒരു സായുധ വാഹനം ഹമാസ് പോരാളികൾ സ്ഫോടക വസ്തു ഉപയോഗിച്ച് ആക്രമിച്ചു. സംഭവത്തിൽ യാം ഫ്രിഡ് കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്.

    2023 ഒക്ടോബർ ഏഴിലെ “അൽ അഖ്സ കൊടുങ്കാറ്റ്” ആക്രമണത്തിനു ശേഷം ഗാസയിൽ ഇസ്രായിൽ നടത്തി ഓപറേഷനുകളിൽ ഇതുവരെ 416 ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഹമാസ് നടത്തുന്ന ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കുട്ടികളും സ്ത്രീകളുമടക്കം 50,000-ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

    2023 ഒക്ടോബറിൽ ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും, ഇസ്രായിൽ സൈനിക നടപടികൾ തുടരുകയാണ്. ഇത് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുകയാണെന്ന് അന്താരാഷ്ട്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഹമാസിനെതിരായ സൈനിക നീക്കത്തിനു പുറമെ ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണങ്ങൾ എത്തുന്നതിനെയും ഇസ്രായിൽ തടയുന്നുണ്ട്. ഇത് ജനങ്ങൾ പട്ടിണി കിടന്ന് മരിക്കാൻ കാരണമാകുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Israel Palestine
    Latest News
    മൊറോക്കോയെ തകർത്തുവിട്ട് ഫ്രാൻസ് സെമിയിൽ; കിലിയൻ എംബാപ്പെക്ക് പിന്നാലെ ഡെംബെലെയും തിളങ്ങി
    10/07/2026
    പ്രവാസി പ്രശ്നങ്ങൾക്ക് നിയമസഭയിൽ മുൻഗണന നൽകും: അഡ്വ. റഹ്മത്തുള്ള എം.എൽ.എ
    09/07/2026
    ഇറാൻ മുൻ പരമോന്നത നേതാവ് അലി ഖാംനഈയുടെ ഖബറടക്കം മഷ്ഹദിൽ നടന്നു; മുജ്തബയുടെ അസാന്നിധ്യത്തിൽ ദുരൂഹത തുടരുന്നു
    09/07/2026
    യു.എസ് ആക്രമണങ്ങളില്‍ ഇറാനില്‍ 14 പേര്‍ കൊല്ലപ്പെട്ടു; ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു
    09/07/2026
    കുവൈത്തിലും ബഹ്‌റൈനിലും ഖത്തറിലും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; യു.എസ് താവളങ്ങൾ ലക്ഷ്യമിട്ടെന്ന് റെവല്യൂഷണറി ഗാർഡ്
    09/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version