Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, July 25
    Breaking:
    • ഹമാസിന് പിന്തുണ: മുസ്ലിം ബ്രദർഹുഡ് നേതാവിനും സ്ഥാപനങ്ങൾക്കും യു.എസ് ഉപരോധം
    • സൗദിയിൽ പൊതുവിദ്യാഭ്യാസ നിയമത്തിന് അംഗീകാരം; നിർബന്ധിത വിദ്യാഭ്യാസ പ്രായം 6 മുതൽ 15 വയസ്സ് വരെ
    • ധർമ്മേന്ദ്ര പ്രധാൻ കുറ്റവാളിയായ വിദ്യാഭ്യാസ മന്ത്രി, രാജിയല്ലാതെ അടങ്ങില്ല- പ്രതിപക്ഷം
    • യു.എ.ഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന
    • വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഹമാസിന് പിന്തുണ: മുസ്ലിം ബ്രദർഹുഡ് നേതാവിനും സ്ഥാപനങ്ങൾക്കും യു.എസ് ഉപരോധം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/07/2026 World Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ: ഹമാസിന് സാമ്പത്തിക സഹായവും പിന്തുണയും നൽകിയ പ്രമുഖ മുസ്ലിം ബ്രദർഹുഡ് നേതാവിനും സ്ഥാപനങ്ങൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഒരു പ്രമുഖ നേതാവ്, ഇവർക്ക് കീഴിലുള്ള കമ്പനി, രണ്ട് സന്നദ്ധ സംഘടനകൾ, മറ്റ് മൂന്ന് വ്യക്തികൾ എന്നിവരെ ഭീകരരായും ഭീകര സംഘടനകളായും പ്രഖ്യാപിച്ചാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ട്രഷറി വകുപ്പും നടപടി സ്വീകരിച്ചത്.

    യു.കെ നിവാസിയും ഈജിപ്ഷ്യൻ മുസ്ലിം ബ്രദർഹുഡിന്റെ മുതിർന്ന നേതാവുമായ മഹ്‌മൂദ് അൽഅബ്‌യാരിയാണ് ഉപരോധത്തിലായ പ്രമുഖ വ്യക്തി. ഹമാസുമായി ബന്ധമുള്ള സംഘടനകൾക്കായി ധനസമാഹരണം നടത്താനും പ്രസ്ഥാനത്തിന് സാമ്പത്തിക സഹായം എത്തിക്കാനും ബ്രദർഹുഡ് ഗ്രൂപ്പുകളുമായി ഇയാൾ ഏകോപനം നടത്തിയതായി ട്രഷറി വകുപ്പ് ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യാജ ചാരിറ്റികളും കള്ളപ്പണ ശൃംഖലയും

    സിവിലിയന്മാരെ സഹായിക്കാനെന്ന പേരിൽ സംഭാവനകൾ ശേഖരിച്ച് ഹമാസിന്റെ സൈനിക വിഭാഗത്തിലേക്ക് വഴിതിരിച്ചുവിട്ട രണ്ട് വ്യാജ ചാരിറ്റി പ്രസ്ഥാനങ്ങൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്:

    • തുജാ ബുലാ ഗ്ലോബൽ (ഇന്തോനേഷ്യ)
    • മദാദ് ഫലസ്തീൻ ചാരിറ്റബിൾ സൊസൈറ്റി (ഗാസ)

    ഇതിനുപുറമെ, ഹമാസിന് ലക്ഷക്കണക്കിന് ഡോളറിന്റെ അനൗദ്യോഗിക ബാങ്കിംഗ്, ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തി നൽകിയ തുർക്കി ആസ്ഥാനമായ അൽഖാഹിറ ഫോർ ജനറൽ ട്രേഡിംഗ് എന്ന കമ്പനിക്കെതിരെയും നടപടിയെടുത്തു. കമ്പനി ഉടമ ഖൽദൂൻ ഖമീസ് സകരിയ്യ, ഓഹരി ഉടമകളായ സെയ്ദ് ഉസാം അഹ്‌മദ് അൽജബൂരി, അബ്ദുള്ള ഉസാം അഹ്‌മദ് അൽജബൂരി എന്നിവർക്കെതിരെയും ഉപരോധം നിലവിൽ വന്നു.

    ആസ്തികൾ മരവിപ്പിച്ചു; നടപടി ശക്തമാക്കുമെന്ന് യു.എസ്

    ചാരിറ്റികൾ, കമ്പനികൾ, രഹസ്യ സാമ്പത്തിക ശൃംഖലകൾ എന്നിവയിലൂടെ ഹമാസിന് ലഭിക്കുന്ന വിദേശ സഹായങ്ങൾ തടയാനുള്ള നടപടികൾ ശക്തമായി തുടരുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബിസെന്റ് വ്യക്തമാക്കി.

    ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI), ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷൻ (DEA), യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ എന്നിവയുടെ ഏകോപനത്തോടെ 2026 ജനുവരി, മാർച്ച് മാസങ്ങളിൽ പ്രഖ്യാപിച്ച മുൻ ഉപരോധങ്ങളുടെ തുടർച്ചയാണിത്. ഉപരോധം നിലവിൽ വന്നതോടെ ഇതോടൊപ്പം പട്ടികപ്പെടുത്തിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അമേരിക്കയിലോ യു.എസ് പൗരന്മാരുടെ നിയന്ത്രണത്തിലോ ഉള്ള എല്ലാ ആസ്തികളും മരവിപ്പിക്കും. ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും പൂർണ്ണ നിരോധനമുണ്ട്.

    സൂത്രധാരനായി അൽഅബ്‌യാരി

    മുസ്ലിം ബ്രദർഹുഡിന്റെ മൂന്നാമത്തെ മുതിർന്ന നേതാവായ അൽഅബ്‌യാരി, ഗ്രൂപ്പിന്റെ സാമ്പത്തിക-പണ ശൃംഖലകൾ, മാധ്യമ പ്രവർത്തനങ്ങൾ, യൂറോപ്പിലും ആഫ്രിക്കയിലുമുള്ള രഹസ്യ സെല്ലുകൾ എന്നിവയുടെ ചുമതലക്കാരനാണ്. 1952 ജൂൺ 5-ന് ജനിച്ച ഇയാൾ സംഘടനക്കുള്ളിലെ ഏറ്റവും സ്വാധീനമുള്ള നിഗൂഢ വ്യക്തികളിലൊരാളായി അറിയപ്പെടുന്നു. ഈജിപ്തിൽ നിന്ന് യൂറോപ്പിലേക്കും ലാറ്റിൻ അമേരിക്കയിലേക്കും കടന്ന ബ്രദർഹുഡ് അംഗങ്ങളുടെ ക്ഷേമവും ഭരണപരമായ ചുമതലകളും അൽഅബ്‌യാരിയാണ് നിർവ്വഹിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Abyari America Hamas
    Latest News
    ഹമാസിന് പിന്തുണ: മുസ്ലിം ബ്രദർഹുഡ് നേതാവിനും സ്ഥാപനങ്ങൾക്കും യു.എസ് ഉപരോധം
    25/07/2026
    സൗദിയിൽ പൊതുവിദ്യാഭ്യാസ നിയമത്തിന് അംഗീകാരം; നിർബന്ധിത വിദ്യാഭ്യാസ പ്രായം 6 മുതൽ 15 വയസ്സ് വരെ
    24/07/2026
    ധർമ്മേന്ദ്ര പ്രധാൻ കുറ്റവാളിയായ വിദ്യാഭ്യാസ മന്ത്രി, രാജിയല്ലാതെ അടങ്ങില്ല- പ്രതിപക്ഷം
    24/07/2026
    യു.എ.ഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന
    24/07/2026
    വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
    24/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.