ജിദ്ദ: സൗദിയിലെ പ്രവാസികൾക്ക് തങ്ങളുടെ ഇഖാമയിലെ ഫോട്ടോ അബ്‌ശിർ (Absher) ആപ്പ് വഴി അപ്‌ഡേറ്റ് ചെയ്യാൻ അവസരമൊരുക്കി ജവാസാത്ത് ഡയറക്ടറേറ്റ്. ഫോട്ടോ മാറ്റിസ്ഥാപിക്കുന്നതിനായി കർശന വ്യവസ്ഥകളും മാനദണ്ഡങ്ങളും ജവാസാത്ത് പുറപ്പെടുവിച്ചിട്ടുണ്ട്.ഫോട്ടോകളിൽ നിഴലുകൾ വീഴുക, അമിതമായ വെളിച്ചം, ക്യാമറയുടെ ഫ്ലാഷ് കാരണം കണ്ണുകളിൽ ചുവപ്പ് നിറം വരിക തുടങ്ങിയ പിഴവുകളുണ്ടായാൽ അപേക്ഷ അയോഗ്യമാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചുള്ള ഫോട്ടോകൾ മാത്രമേ അപ്‌ഡേഷനായി സമർപ്പിക്കാവൂ.
ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ഫോട്ടോയുടെ പശ്ചാത്തലം (Background) പൂർണ്ണമായും വെള്ളയായിരിക്കണം.
- തല ചരിക്കാതെ മുഖം ക്യാമറയ്ക്ക് നേരെയായിരിക്കണം.
- കണ്ണട, കളർ കോൺടാക്റ്റ് ലെൻസുകൾ, തൊപ്പി, മറ്റ് ശിരോവസ്ത്രങ്ങൾ എന്നിവ ധരിക്കരുത്.
- കണ്ണുകൾ അടഞ്ഞിരിക്കരുത്; വായ തുറന്ന് പല്ലുകൾ കാണിക്കുന്ന രീതിയിൽ ചിരിക്കരുത്.
- മുഖത്തെ അടയാളങ്ങൾ മറയ്ക്കുന്ന തരത്തിലുള്ള എഡിറ്റിംഗോ ബ്ലറിംഗോ അരുത്.
- അബ്‌ശിർ ആപ്പ് വഴി ഫോട്ടോ എടുത്ത് അപേക്ഷ ഉറപ്പുവരുത്തിയ ശേഷം, മൂന്ന് മിനിറ്റിനകം ‘നഫാദ്’ (Nafath) ആപ്പിലേക്ക് മാറി മറ്റൊരു ഫോട്ടോ കൂടി എടുത്ത് ബയോമെട്രിക് പരിശോധന പൂർത്തിയാക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







