ഗാസ തെക്കൻ ഗാസാ മുനമ്പിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. ബൈത്ത് ലഹിയയിൽ ഒരു വീടിന് നേർക്കുണ്ടായ ആക്രമണത്തിൽ ഭർത്താവും ഭാര്യയും എട്ടും പന്ത്രണ്ടും വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളുമാണ് കൊല്ലപ്പെട്ടത്. ആക്രമണ സമയത്ത് ഇവർ ഉറങ്ങിക്കിടക്കുകയായിരുന്നു.
ആക്രമണത്തിന് രണ്ട് മിനിറ്റ് മുമ്പാണ് ഇസ്രയേൽ സൈന്യം ജനങ്ങൾക്ക് ഒഴിഞ്ഞു പോകാന മുന്നറിയിപ്പ് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







