മഹാരാഷ്ട്ര തീരത്ത് സംശയാസ്പദമായ രീതിയിൽ ബോട്ട് കണ്ടെത്തി. റായ്ഗഡ് ജില്ലയിലെ രേവ്ദണ്ഡ തീരത്താണ് അ‍ജ്ഞാത ബോട്ട് കണ്ടെത്തിയത്.

Read More

യെമനില്‍ ഹൂത്തി കേന്ദ്രങ്ങളില്‍ ഇസ്രായില്‍ ശക്തമായ ബോംബാക്രമണം നടത്തിയതിനു പിന്നാലെ ഇസ്രായിലില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഹൂത്തികളുടെ ശ്രമം. ഇസ്രായില്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ രണ്ടു മിസൈലുകള്‍ തൊടുത്തുവിട്ടതായും ഇവ രണ്ടും ലക്ഷ്യങ്ങളിലെത്തുന്നതിനു മുമ്പായി തകര്‍ക്കാന്‍ ശ്രമിച്ചതായും ഇസ്രായില്‍ സൈന്യം അറിയിച്ചു.

മിസൈലുകള്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഫലങ്ങള്‍ വിലയിരുത്തിവരികയാണ്. ഹൂത്തി മിസൈലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇസ്രായിലില്‍ ഏതാനും പ്രദേശങ്ങളില്‍ വാണിംഗ് സൈറനുകള്‍ മുഴക്കിയതായും ഇസ്രായില്‍ സൈന്യം പറഞ്ഞു.

Read More