മനാമ– സവാളയ്ക്കുള്ളിൽ വൻതോതിൽ നിരോധിത പാൻ മസാലകൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഇന്ത്യൻ വ്യാപാരിക്ക് ബഹ്‌റൈൻ കോടതി കഠിനശിക്ഷ വിധിച്ചു. മൂന്ന് വർഷം ജയിൽ ശിക്ഷയും 47,000 ദിനാറിലധികം (ഏകദേശം ഒരു കോടിയിലധികം ഇന്ത്യൻ രൂപ) പിഴയുമാണ് കോടതി ചുമത്തിയത്. ശിക്ഷാവിധി കേട്ട പ്രതി കോടതിയിൽ പൊട്ടിക്കരഞ്ഞു.
ഇന്ത്യയിൽ നിന്ന് കപ്പൽ മാർഗമാണ് നിരോധിത പാൻ മസാലകൾ എത്തിച്ചത്. പരിശോധന ഒഴിവാക്കാൻ വലിയ സവാളകൾ തുരന്ന് അതിനുള്ളിലാണ് ഇവ ഒളിപ്പിച്ചു വെച്ചിരുന്നത്. ഏകദേശം 1,500 കിലോയിലധികം ഭാരമുള്ള 11,000-ൽ പരം പാൻ മസാല പാക്കറ്റുകളാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. വിപണിയിൽ ഇതിന് ഏകദേശം 45 ലക്ഷത്തോളം രൂപ വില വരും. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
Thursday, August 13
Breaking:
- മള്‍ട്ടിപ്ള്‍ ഉംറ വിസ; സൗദിയിലേക്കെത്തുന്ന തീര്‍ഥാടകര്‍ ഇക്കാര്യം ശ്രദ്ധിക്കണം
- അമേരിക്കന്‍ സൈന്യം ഞങ്ങള്‍ വിചാരിച്ചതിലും ദുര്‍ബലമെന്ന് റെവല്യൂഷണറി ഗാര്‍ഡ്
- അറുപതു കൊല്ലം നീണ്ട ചരിത്രത്തിന് അന്ത്യം: അല്‍ റിയാദ് പത്രംഅച്ചടി നിര്‍ത്തുന്നു, ഇനി ഡിജിറ്റല്‍ കോപ്പി മാത്രം
- കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: അഡ്വ. എ സന്തോഷ് കുമാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
- കേരള ഇനി ‘കേരളം’
