ദക്ഷിണ ഗാസയില്‍ നിന്ന് ഹമാസ് പോരാളികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഇസ്രായിലി സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട സൈനികന്റെ പേര് സൈന്യം പുറത്തുവിട്ടിട്ടില്ല. പേരുവിവരങ്ങള്‍ പക്ഷേ പിന്നീട് പുറത്തുവിടുമെന്ന് സൈന്യം അറിയിച്ചു.
ഈജിപ്ത് അതിര്‍ത്തിയിലെ ഇസ്രായില്‍ സൈനിക സാന്നിധ്യത്തെ കുറിച്ച തര്‍ക്കങ്ങള്‍ ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥര്‍ നടത്തുന്ന ശ്രമങ്ങള്‍ സങ്കീര്‍ണമാക്കുന്നു. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഹമാസും ഇസ്രായിലും തമ്മിലുള്ള തര്‍ക്കത്തില്‍ ശേഷിക്കുന്ന പ്രധാനപ്പെട്ട ഒറ്റ പോയിന്റ് ആണിത്. ഈജിപ്ത് അതിര്‍ത്തിക്കടുത്തുള്ള തന്ത്രപരമായ അച്ചുതണ്ടിന്റെ ഇസ്രായിലിന്റെ നിയന്ത്രണം ഈജിപ്തും ശക്തമായി നിരാകരിക്കുന്നു.