Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 7
    Breaking:
    • നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രവാസികൾക്ക് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നതാണെന്ന് യാഹ്യ തളങ്കര
    • ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കണ്ടാൽ 42 ലക്ഷം രൂപ ശമ്പളം; ഫുട്ബോൾ പ്രേമികൾക്കായി ഒരു ‘സ്വപ്ന ജോലി’
    • കേരളത്തില്‍ നിന്നുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതി പുനരാരംഭിക്കുന്നു
    • ഇറാൻ നൽകിയ 35 പരാതികൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഫയലിൽ സ്വീകരിച്ചു
    • ഞങ്ങൾ ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്നും സ്റ്റാലിനൊപ്പം, നാളെയും സ്റ്റാലിനൊപ്പം- തമിഴ്നാട്ടിൽ വിജയിന്റെ വാഗ്ദാനം നിരസിച്ച് മുസ്ലിം ലീഗ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/03/2026 USA War World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍– ഇറാനെതിരെയുള്ള യുഎസ്-ഇസ്രായില്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് ഉന്നത യു.എസ് ഭീകരവിരുദ്ധ ഉദ്യോഗസ്ഥന്‍ രാജി പ്രഖ്യാപിച്ചു. ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ എനിക്ക് നല്ല മനസ്സാക്ഷിയോടെ പിന്തുണക്കാന്‍ കഴിയില്ലെന്ന് നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ ഡയറക്ടറര്‍ ജോസഫ് കെന്റ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അയച്ച രാജിക്കത്തില്‍ പറഞ്ഞു. ഇറാന്‍ നമ്മുടെ രാജ്യത്തിന് ആസന്നമായ ഭീഷണി ഉയര്‍ത്തുന്നില്ല എന്ന് എക്സില്‍ പ്രസിദ്ധീകരിച്ച കത്തില്‍ അദ്ദേഹം തുടര്‍ന്നു. ഇസ്രായിലില്‍ നിന്നും അമേരിക്കക്കുള്ളിലെ അതിന്റെ സ്വാധീനമുള്ള ലോബികളില്‍ നിന്നുമുള്ള സമ്മര്‍ദത്തിന്റെ ഫലമാണ് യുദ്ധം. തന്റെ രാജി ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് ജോസഫ് കെന്റ് വ്യക്തമാക്കി.
    ഇറാനിലെ യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍, അതിന്റെ ലക്ഷ്യങ്ങളും കാഴ്ചപ്പാടും വ്യക്തമാക്കാന്‍ യു.എസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങള്‍ ട്രംപ് ഭരണകൂടത്തെ സമ്മര്‍ദത്തിലാക്കുന്ന സാഹചര്യത്തിലാണ് ജോസഫ് കെന്റിന്റെ രാജി.

    യുദ്ധം നീണ്ടുനില്‍ക്കുകയും ഇറാന്‍ അമേരിക്കക്കും സഖ്യകക്ഷികള്‍ക്കുമെതിരായ ആക്രമണം വര്‍ധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ, രാഷ്ട്രീയ പരിപാടികളില്‍ പ്രത്യക്ഷപ്പെട്ട ഡെമോക്രാറ്റുകളില്‍ നിന്ന് യു.എസ് പ്രസിഡന്റിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു. സംഘര്‍ഷത്തിന് വ്യക്തമായ ഒരു അന്ത്യവും കാണുന്നില്ല എന്ന് അവര്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ഭരണകൂടം വിശദീകരിക്കുമെന്ന് പ്രത്യാശിക്കുന്നതായി ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗമായ പ്രതിനിധി ജിം ഹിംസ് വ്യക്തമാക്കി.
    യുദ്ധത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ച് ട്രംപ് അമേരിക്കന്‍ ജനതയോട് സുതാര്യത പുലര്‍ത്തിയിട്ടില്ലെന്ന് സെനറ്റര്‍ ആദം ഷിഫ് വാദിച്ചു. യുദ്ധത്തിന്റെ ചെലവുകള്‍ നേട്ടങ്ങളെക്കാള്‍ കൂടുതലാണെന്ന് ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് പ്രതിനിധി ആദം സ്മിത്ത് പറഞ്ഞു. സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍ ഭരണകൂടത്തെ വിമര്‍ശിക്കുകയും ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും ഇതുവരെ നേടിയിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യുദ്ധം മാസങ്ങളല്ല, ആഴ്ചകള്‍ നീണ്ടുനില്‍ക്കുമെന്ന് ട്രംപ് ഭരണകൂട ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നെങ്കിലും, അടുത്ത നടപടികളെ കുറിച്ചുള്ള ട്രംപിന്റെ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി. ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ സാധിക്കുമെന്ന് ഇസ്രായില്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അതിന്റെ ആസന്നമായ തകര്‍ച്ച തള്ളിക്കളഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran -usa-israel conflict Resigned Trump government USA War
    Latest News
    നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രവാസികൾക്ക് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നതാണെന്ന് യാഹ്യ തളങ്കര
    06/05/2026
    ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കണ്ടാൽ 42 ലക്ഷം രൂപ ശമ്പളം; ഫുട്ബോൾ പ്രേമികൾക്കായി ഒരു ‘സ്വപ്ന ജോലി’
    06/05/2026
    കേരളത്തില്‍ നിന്നുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതി പുനരാരംഭിക്കുന്നു
    06/05/2026
    ഇറാൻ നൽകിയ 35 പരാതികൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഫയലിൽ സ്വീകരിച്ചു
    06/05/2026
    ഞങ്ങൾ ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്നും സ്റ്റാലിനൊപ്പം, നാളെയും സ്റ്റാലിനൊപ്പം- തമിഴ്നാട്ടിൽ വിജയിന്റെ വാഗ്ദാനം നിരസിച്ച് മുസ്ലിം ലീഗ്
    06/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version