ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂത്തി ഗ്രൂപ്പിന്റെ ആക്രമണം വീണ്ടും സജീവമാകുന്നത് ഈജിപ്തിലെ സൂയസ് കനാല്‍ നേരിടുന്ന പ്രതിസന്ധി കൂടുതല്‍ ആഴത്തിലാക്കുന്നു. ബാബ് അല്‍മന്ദബ് കടലിടുക്കിലെ സംഘര്‍ഷം കാരണം സൂയസ് കനാല്‍ വരുമാനം കുറഞ്ഞതായി വിദഗ്ധരും നിരീക്ഷകരും പറയുന്നു. മാസങ്ങള്‍ നീണ്ട ശാന്തതക്കു ശേഷം, ഈ ആഴ്ച ചെങ്കടലില്‍ രണ്ട് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി. ആക്രമണങ്ങളില്‍ കുറഞ്ഞത് നാല് ജീവനക്കാര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ച രണ്ടു ചരക്കു കപ്പലുകളും പിന്നീട് മുങ്ങി.
യമനിൽ 17 ദശലക്ഷത്തിലധികം ആളുകൾ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ വിഭാഗത്തിന്റെ തലവൻ ടോം ഫ്ലെച്ചർ.