സിറിയയിലെ ലതാകിയയിൽ ഉണ്ടായ വലിയ തീപിടിത്തം നിയന്ത്രിക്കാൻ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യു സംഘത്തിന്റെ സഹായം. ഖത്തർ സൈനിക സേനയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തക സംഘം അലേപ്പോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായാണ് റിപ്പോർട്ട്

Read More

ഇസ്രായിലിനെ വിമര്‍ശിച്ചതിന് ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസിനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ ഐക്യരാഷ്ട്രസഭ നിശിതമായി വിമര്‍ശിച്ചു. അമേരിക്കന്‍ ഉപരോധം അസ്വീകാര്യമാണമെന്നും അവ റദ്ദാക്കണമെന്നും യു.എന്‍ പറഞ്ഞു. ഫലസ്തീന്‍ പ്രദേശങ്ങളില്‍ യു.എന്‍ നിയമിച്ച സ്വതന്ത്ര വിദഗ്ധ ഫ്രാന്‍സെസ്‌ക അല്‍ബനീസിനെതിരെ സ്വീകരിച്ച നടപടികള്‍ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിച്ചതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read More