ജറുസലേം- ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ടുകളും എണ്ണിത്തീർന്നപ്പോൾ കേവല ഭൂരിപക്ഷമായ 61 സീറ്റുകളുടെ അടുത്ത്പോലും ഒരു സഖ്യത്തിനും എത്താനായില്ല. 120 അംഗ പാർലമെന്റിൽ നിലവിലെ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യം 53 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 48 സീറ്റുകളും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 9 മണി വരെ 50 ലക്ഷത്തിലധികം വോട്ടുകൾ എണ്ണിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അറബ് പാർട്ടികൾ ചേർന്ന് 19 സീറ്റുകൾ നേടിയാൽ സർക്കാർ രൂപീകരിക്കുന്നത് ഏത് സഖ്യത്തിനും തലവേദനയാകും.
സൈനികർ, തടവുകാർ, ആശുപത്രിയിലുള്ളവർ, വിദേശത്തുള്ള നയതന്ത്രജ്ഞർ എന്നിവർ രേഖപ്പെടുത്തിയ 4,30,000നും 4,80,000നും ഇടയിൽ വരുന്ന പ്രത്യേക വോട്ടുകളുടെ എണ്ണലാണ് നിലവിൽ നടക്കുന്നത്. ഇത് ആകെ വോട്ടുകളുടെ ഏകദേശം 7 ശതമാനത്തോളം വരും. കവർ വോട്ടുകൾ എണ്ണിത്തീരുന്നതോടെ കേവല ഭൂരിപക്ഷം നേടാനാകുമെന്ന പ്രതീക്ഷയിലാണ് നെതന്യാഹുവിന്റെ സഖ്യം.
ഇന്ന് വൈകുന്നേരത്തോടെ അന്തിമ ഫലം വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



