Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 14
    Breaking:
    • കായികതാരങ്ങളുടെ നിവേദനത്തിൽ ഉടൻ ഇടപെട്ട് മുഖ്യമന്ത്രി; 900 പേർക്ക് ഏഴ് വർഷത്തെ കുടിശ്ശിക വിതരണം ചെയ്യാൻ നടപടി
    • ഖാന്‍ യൂനിസിലെ ആശുപത്രിക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം; അപലപിച്ച് സൗദി അറേബ്യയടക്കം 18 രാജ്യങ്ങള്‍
    • അണ്ടർ 23 വനിതാ ട്വൻ്റി ട്വൻ്റി ചാമ്പ്യൻഷിപ്പിൽ ബിഹാറിനെ തോല്‍പ്പിച്ച് കേരളം
    • ഹോര്‍മുസ് കടലിടുക്കില്‍ 24 മണിക്കൂറിനിടെ അഞ്ച് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം; യുദ്ധത്തില്‍ ഇതുവരെ 25 നാവികര്‍ കൊല്ലപ്പെട്ടതായി യു.എന്‍
    • സൗദിയില്‍ രണ്ട് ഭീകരർക്ക് വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    അച്ഛനെ പരിപാലിക്കാൻ മകൾ യു.കെയിൽ നിന്നെത്തി; സമ്മാനമായി കരുതിയ വസ്ത്രത്തിൽ അന്ത്യയാത്ര

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം29/10/2026 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- വിദഗ്ധ ചികിത്സക്ക് അച്ഛനെ നാട്ടിലേക്ക് കൊണ്ടുപോകാൻ യു.കെയിൽ നിന്നെത്തിയ മകൾക്ക് സാക്ഷിയാകാനായത് പിതാവിന്റെ അന്ത്യയാത്രക്ക്. സമ്മാനമായി കൊണ്ടുവന്ന വെള്ള വസ്ത്രത്തിൽ പിതാവിന്റെ ഭൗതിക ശരീരം മൂടിയപ്പോൾ മകൾക്ക് വിതുമ്പലടക്കാനായില്ല. തൃശൂർ ചെറുവള്ളൂർ സ്വദേശി വാഴപ്പിള്ളി ഹൗസിൽ ഇട്ടേര ദേവസ്സി (67)യുടെ വിയോഗത്തിൽ മകൾ അന്നയുടെ സ്നേഹവും കാത്തിരിപ്പും സാമൂഹിക പ്രവർത്തകരുടെ മനസ്സിൽ നൊമ്പരമായി.

    യു കെയിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ അന്ന ഒക്ടോബർ രണ്ടിനാണ് റിയാദിലെത്തിയത്. അച്ഛനെ നാട്ടിലെത്തിച്ച് തുടർചികിത്സ നൽകണമെന്നായിരുന്നു ആഗ്രഹം. മടക്കയാത്രയിൽ അദ്ദേഹത്തെ ധരിപ്പിക്കാൻ വെള്ള ഷർട്ടും പാന്റ്സും ഷൂവും കരുതിയിരുന്നു. ഒടുവിൽ അതേ വസ്ത്രങ്ങൾ അച്ഛന്റെ അന്ത്യ യാത്രയ്ക്കായി അവൾക്ക് കൈമാറേണ്ടിവന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ 33 വർഷം പ്രവാസിയായിരുന്ന ദേവസ്സി ആദ്യകാലത്ത് ഒരു വാട്ടർ കമ്പനിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് അൽ ഖർജിൽ സ്വന്തമായി ലോൺഡ്രി നടത്തുകയായിരുന്നു. പക്ഷാഘാതത്തെത്തുടർന്ന് ആദ്യം അൽ ഖർജിന് സമീപം ദിലത്തിലുള്ള പ്രിൻസ് സൽമാൻ ഇബ്ൻ മുഹമ്മദ് അൽ സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് റിയാദിലെ ശുമൈസി കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. അവിടത്തെ ചികിത്സയ്ക്കുശേഷം വീണ്ടും ദിലത്തിലെ ആശുപത്രിയിലെത്തിച്ച അദ്ദേഹം ഒക്ടോബർ 15ന് രാത്രി ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെടുകയായിരുന്നു.

    ഹെൽപ് ലൈൻ നഴ്സ് വഴി ലഭിച്ച സഹായാഭ്യർഥനയെത്തുടർന്നാണ് മാധ്യമപ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളി കുടുംബവുമായി ബന്ധപ്പെടുന്നത്. സ്ട്രെച്ചറിൽ ദേവസ്സിയെ നാട്ടിലെത്തിക്കാനുള്ള സഹായമായിരുന്നു ആവശ്യം. അന്നയുമായി സംസാരിച്ച് ആശുപത്രിയിലെത്തി ദേവസ്സിയെ കണ്ട ഷംനാദ്, സാമൂഹിക പ്രവർത്തകനായ ഷിഹാബ് കൊട്ടുകാടിനെ വിവരം അറിയിച്ചു. തുടർന്ന് ഷിഹാബ് ആശുപത്രിയിലെത്തി യാത്രയ്ക്കുള്ള നടപടികളിൽ ഇടപെട്ടു.

    ദേവസ്സിയുടെ പേരിലുണ്ടായിരുന്ന ഹുറൂബ് യാത്രയ്ക്ക് തടസ്സമായതോടെ ഇന്ത്യൻ എംബസിയുടെ സഹായം തേടി. വെൽഫയർ കോൺസുലാർ സാബിർ ഇടപെട്ട് നിയമതടസ്സം നീക്കി എക്സിറ്റ് നേടി ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു മരണം. ഇതോടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

    യാത്ര അനിശ്ചിതമായി നീണ്ടപ്പോൾ അന്നയോട് ആദ്യം നാട്ടിലേക്ക് മടങ്ങാമെന്നും അച്ഛനെ എത്തിക്കാനുള്ള കാര്യങ്ങൾ നോക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ അച്ഛനെ കൊണ്ടുപോകാനാണ് താൻ വന്നതെന്നും അദ്ദേഹത്തിനൊപ്പംതന്നെ മടങ്ങണമെന്നുമായിരുന്നു അവളുടെ മറുപടി.
    റിയാദ് വിമാനത്താവളം താൽക്കാലികമായി അടച്ചതും പിന്നീട് അനുയോജ്യമായ വിമാനസൗകര്യം ലഭിക്കാതിരുന്നതും യാത്ര വൈകിച്ചു. കാർഗോ സർവീസുകളിലെ തടസ്സങ്ങളും യാത്രാവിമാനങ്ങളിൽ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള പരിമിതികളും നേരിട്ടതോടെ മറ്റു വഴികൾ അന്വേഷിച്ചു. ഒടുവിലാണ് ദമാം വഴി കൊച്ചിയിലേക്ക് കൊണ്ടുപോകാൻ സൗകര്യം ലഭിച്ചത്.

    ഈ കാത്തിരിപ്പിനിടയിലാണ് അച്ഛനുവേണ്ടി കൊണ്ടുവന്ന വസ്ത്രങ്ങൾ അവസാന യാത്രയിലും ധരിപ്പിക്കണമെന്ന ആഗ്രഹം അന്ന അറിയിച്ചത്. അവ ഏറ്റുവാങ്ങിയ നിമിഷം ഏറെ വേദനാജനകമായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. അവളുടെ ആഗ്രഹപ്രകാരമാണ് ഭൗതികശരീരം യാത്രയ്ക്കായി ഒരുക്കിയത്.

    മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ എംബസിയുമായി സഹകരിച്ച് ഷിഹാബ് കൊട്ടുകാട് പൂർത്തിയാക്കി. കൊച്ചിയിലെത്തിയശേഷമുള്ള യാത്രയ്ക്ക് നോർക്കയുടെ ആംബുലൻസും അദ്ദേഹം ഏർപ്പാടാക്കി. ദേവസ്സിയുടെ സുഹൃത്ത് റെജികുമാർ, നിഷ ബാബു, അഭിലാഷ് മാത്യു, ദിലം ആശുപത്രിയിലെ നഴ്സ് ജിഷ അഭിലാഷ്, അൽഖർജിലെ ഹെന്റി തോമസ്, രഞ്ജിത രാജൻ, ജിഷ, സഞ്ജു, ബിൻസി, സജീഷ്, ലിജി, ജിജിൻ വർഗീസ് എന്നിവരും റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രവർത്തകരും വിവിധ ഘട്ടങ്ങളിൽ സഹായവുമായി രംഗത്തുണ്ടായിരുന്നു.

    വർഷങ്ങൾക്ക് മുമ്പ് അച്ഛനോടൊപ്പം കുടുംബമായി സൗദിയിൽ താമസിച്ചിരുന്ന അന്ന പിന്നീട് നാട്ടിലേക്ക് മടങ്ങിയാണ് പഠനം തുടർന്നത്.

    യാത്രാനടപടികൾ പൂർത്തിയാക്കാൻ ഷിഹാബ് കൊട്ടുകാടും ദമാമിലേക്ക് ഒപ്പം പോയി. ഇന്ന് പുലർച്ചെ 12.55ന് ദമാമിൽനിന്ന് ഫ്ലൈ നാസ് വിമാനത്തിൽ ഭൗതികശരീരം കൊണ്ടുപോയത്. അന്നയും ഇതേ വിമാനത്തിൽ യാത്ര ചെയ്യും. ഇന്ന് ഉച്ചകഴിഞ്ഞ് 3.45ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്‌കാരം നടക്കും.
    ഭാര്യ ഷൈനി. മക്കൾ: അന്ന ദേവസി, ആനിറ്റ് ദേവസി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Obit
    Latest News
    കായികതാരങ്ങളുടെ നിവേദനത്തിൽ ഉടൻ ഇടപെട്ട് മുഖ്യമന്ത്രി; 900 പേർക്ക് ഏഴ് വർഷത്തെ കുടിശ്ശിക വിതരണം ചെയ്യാൻ നടപടി
    14/11/2026
    ഖാന്‍ യൂനിസിലെ ആശുപത്രിക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം; അപലപിച്ച് സൗദി അറേബ്യയടക്കം 18 രാജ്യങ്ങള്‍
    14/11/2026
    അണ്ടർ 23 വനിതാ ട്വൻ്റി ട്വൻ്റി ചാമ്പ്യൻഷിപ്പിൽ ബിഹാറിനെ തോല്‍പ്പിച്ച് കേരളം
    14/11/2026
    ഹോര്‍മുസ് കടലിടുക്കില്‍ 24 മണിക്കൂറിനിടെ അഞ്ച് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം; യുദ്ധത്തില്‍ ഇതുവരെ 25 നാവികര്‍ കൊല്ലപ്പെട്ടതായി യു.എന്‍
    14/11/2026
    സൗദിയില്‍ രണ്ട് ഭീകരർക്ക് വധശിക്ഷ നടപ്പാക്കി
    14/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.