Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 27
    Breaking:
    • എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ്: റിയാദിലെ മത്സരം മാറ്റിയത് ദുബായ് ക്ലബ്ബിന് വിമാനം കിട്ടാത്തതിനാൽ
    • മക്ക കരാർ രാജ്യങ്ങളും ഇറാനും ചർച്ചകൾ തുടരും
    • ആഭ്യന്തര മന്ത്രിയെ വധിക്കാൻ ഗൂഢാലോചന: കുവൈത്തിൽ മൂന്ന് പേർക്ക് വധശിക്ഷ, എട്ടുപേർക്ക് തടവ്
    • റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഇന്ത്യക്കാരൻ കുവൈത്തിൽ അറസ്റ്റിൽ
    • അനസ് നാട്ടിക അനുസ്മരണ സംഗമം സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    മക്ക കരാർ രാജ്യങ്ങളും ഇറാനും ചർച്ചകൾ തുടരും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/10/2026 World Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ– മക്ക സംയുക്ത പ്രതിരോധ കരാറിൽ പങ്കാളികളായ രാജ്യങ്ങളും ഇറാനും തമ്മിൽ ചർച്ചകൾ തുടരാൻ തീരുമാനിച്ചു. തെഹ്റാനിൽ നടന്ന ആദ്യഘട്ട കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായതെന്ന് ഇറാൻ സർക്കാർ ടെലിവിഷൻ വ്യക്തമാക്കി. കരാറിൽ ഒപ്പുവെച്ച സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങളിലെ ഉയർന്ന പ്രതിനിധികളാണ് ഇറാൻ നേതൃത്വവുമായി ചർച്ച നടത്തിയത്.

    يتقدمهم وزير الدفاع… فيديو لحظة لقاء وفد دول حلف مكة بالمسؤولين الإيرانيين في طهران ****** صحيفة المرصد: وثق مقطع فيديو بثته قناة الإخبارية، مشاهد من ترؤس وزير الدفاع الأمير خالد بن سلمان وفد المملكة في الاجتماع الرباعي بين المملكة وتركيا وباكستان وإيران. وأظهر الفيديو لحظة وصول وزير الدفاع إلى مقر الاجتماع في طهران، وكذلك بعض اللقطات من بادية الاجتماع. https://t.co/MYS0FD1skp

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — صحيفة المرصد (@marsdnews24) October 26, 2026

    പ്രാദേശിക സമാധാനവും സുരക്ഷയും മുൻനിർത്തി സഹകരണം ശക്തിപ്പെടുത്താൻ ചർച്ചകൾ തുടരാൻ ഇരുവിഭാഗവും ധാരണയിലെത്തി. യോഗത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പ്രാദേശിക ഐക്യത്തിനായി ആഹ്വാനം ചെയ്തു. പ്രമുഖ ഇസ്ലാമിക രാജ്യങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യം മേഖലയിലെ ഒത്തൊരുമയ്ക്ക് കൂടുതൽ കരുത്തേകുമെന്നും, വെല്ലുവിളികൾ നേരിടാൻ ഇസ്ലാമിക രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മധ്യപൂർവേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ പാകിസ്ഥാന്റെ അഭ്യർഥന മാനിച്ചാണ് കൂടിക്കാഴ്ച നടന്നത്. പ്രാദേശിക സഹകരണം, ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ ആക്രമണങ്ങൾ, അവയുടെ പ്രത്യാഘാതങ്ങൾ എന്നിവ ചർച്ചയായി.

    സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, പാകിസ്ഥാൻ സേനാ മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ, തുർക്കി ഇന്റലിജൻസ് മേധാവി ഇബ്രാഹിം കാലിൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഇറാൻ പ്രസിഡന്റിന് പുറമെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറൽ മുഹ്‌സിൻ റെസായിയുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran makkah defence alliance
    Latest News
    എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ്: റിയാദിലെ മത്സരം മാറ്റിയത് ദുബായ് ക്ലബ്ബിന് വിമാനം കിട്ടാത്തതിനാൽ
    27/10/2026
    മക്ക കരാർ രാജ്യങ്ങളും ഇറാനും ചർച്ചകൾ തുടരും
    27/10/2026
    ആഭ്യന്തര മന്ത്രിയെ വധിക്കാൻ ഗൂഢാലോചന: കുവൈത്തിൽ മൂന്ന് പേർക്ക് വധശിക്ഷ, എട്ടുപേർക്ക് തടവ്
    27/10/2026
    റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഇന്ത്യക്കാരൻ കുവൈത്തിൽ അറസ്റ്റിൽ
    27/10/2026
    അനസ് നാട്ടിക അനുസ്മരണ സംഗമം സംഘടിപ്പിച്ചു
    27/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.