Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 14
    Breaking:
    • യുഎഇയിൽ ഉച്ചവിശ്രമനിയമം നാളെ മുതൽ പ്രാബല്യത്തിൽ
    • സീതയുടെ മരണം കൊലപാതകം: കാട്ടാന ആക്രമിച്ചെന്ന ഭർത്താവിന്റെ മൊഴി പൊളിഞ്ഞു, ബിനു കസ്റ്റഡിയിൽ
    • കെനിയൻ വാഹന അപകടം: മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തും
    • നീറ്റ് യു.ജി പരീക്ഷാഫലം;ഒന്നാം റാങ്ക് മഹേഷ് കുമാർ, കേരളത്തില്‍ ഒന്നാമത് 109ാം റാങ്ക് നേടിയ ദീപ്നിയ
    • വിമാന ദുരന്തം; മരിച്ച എല്ലാവരുടെയും കുടുംബാം​ഗങ്ങൾക്ക് നഷ്ടപരി​ഹാരം നൽകുമെന്ന് അറിയിച്ച് ടാറ്റ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    മലയാളി യുവതിക്ക് ഉന്നത ബ്രിട്ടീഷ് ബഹുമതി

    വ്യാപാര ഉപഭോക്ത്യ മേഖലയിലെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/06/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CBE awardee
    ലീന നായർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടൻ– ആഗോള ലക്ഷ്വറി ബ്രാന്‍ഡ് ആയ ഷനേലിന്റെ ഗ്ലോബല്‍ സി.ഇ.ഒ ലീന നായര്‍ക്ക് ബ്രിട്ടീഷ് ബഹുമതിയാ സി.ബി.ഇ(കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദ് ബ്രിട്ടീഷ് എംപയര്‍) പുരസ്‌കാരം ലഭിച്ചു. ലണ്ടനിലെ വിസ്ഡം കാസിലില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സ് ഓഫ് വെയില്‍സ് വില്യം രാജകുമാരന്‍ പുരസ്‌കാരം ലീന നായര്‍ക്കു സമ്മാനിച്ചു. വ്യാപാര ഉപഭോക്ത്യ മേഖലയിലെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. തന്റെ ഇതുവരെയുള്ള കരിയര്‍ യാത്രയില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്കും മികച്ച മൂല്യം പകര്‍ന്നവര്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നെന്ന് ലീന നായര്‍ പറഞ്ഞു.

    മലയാളിയായ ലീന നായര്‍ ജനിച്ചതും വളര്‍ന്നതും മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ്. 1992ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ മാനേജ്െമന്റ് ട്രെയിനി ആയിട്ടാണ് ലീനയുടെ കരിയര്‍ തുടക്കം. 2007ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡില്‍ എച്ച്.ആര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആയി. രണ്ട് പതിറ്റാണ്ടോളം കമ്പനിയില്‍ ജോലിചെയ്തതിന് ശേഷം 2012ലാണ് കമ്പനിയുടെ ലണ്ടനിലുള്ള ഗ്ലോബല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എത്തുന്നത്. 2016ല്‍ യൂണിലിവറിന്റെ ആദ്യത്തെ വനിത, ആദ്യ ഏഷ്യന്‍, ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍ എന്നി നിലകളില്‍ സേവനം അനുഷ്ഠിച്ചു. 2022 ലാണ് ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ ഷനേലിന്റെ ഗ്ലോബല്‍ സി.ഇ.ഒ ആയി നിയമിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CBE Award Leena Nair
    Latest News
    യുഎഇയിൽ ഉച്ചവിശ്രമനിയമം നാളെ മുതൽ പ്രാബല്യത്തിൽ
    14/06/2025
    സീതയുടെ മരണം കൊലപാതകം: കാട്ടാന ആക്രമിച്ചെന്ന ഭർത്താവിന്റെ മൊഴി പൊളിഞ്ഞു, ബിനു കസ്റ്റഡിയിൽ
    14/06/2025
    കെനിയൻ വാഹന അപകടം: മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തും
    14/06/2025
    നീറ്റ് യു.ജി പരീക്ഷാഫലം;ഒന്നാം റാങ്ക് മഹേഷ് കുമാർ, കേരളത്തില്‍ ഒന്നാമത് 109ാം റാങ്ക് നേടിയ ദീപ്നിയ
    14/06/2025
    വിമാന ദുരന്തം; മരിച്ച എല്ലാവരുടെയും കുടുംബാം​ഗങ്ങൾക്ക് നഷ്ടപരി​ഹാരം നൽകുമെന്ന് അറിയിച്ച് ടാറ്റ
    14/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.