ജറൂസലേം- അധിനിവേശ കിഴക്കൻ ജറൂസലേമിലെ അൽ അഖ്സ മസ്ജിദ് കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി നൂറുകണക്കിന് യഹൂദർ. ഇന്ന് രാവിലെയാണ് അതിക്രമം. ഇസ്രയിൽ സൈനികർ നോക്കിനിൽക്കെ 570 യഹൂദ കുടിയേറ്റക്കാർ മസ്ജിദ് കോകോമ്പൗണ്ടിൽ അതിക്രമിച്ചു കയറി തൽമുദിക് ആചാരങ്ങൾ നിർവഹിച്ചതായി ജറുസലേം ഗവർണറേറ്റ് മീഡിയ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം അധിനിവേശ കിഴക്കൻ ജറൂസലേമിലെ വെസ്റ്റേൺ വാൾ പ്ലാസ (ബുറാഖ് മതിൽ) യിൽ ഇസ്രയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നിരവധി മന്ത്രിമാരും എത്തിയിരുന്നു. യഹൂദരുടെ ഏറ്റവും പവിത്രമായ വിശുദ്ധ ദിനങ്ങളിൽ ഒന്നായ യോം കിപ്പുർ പ്രമാണിച്ചുള്ള പ്രാർത്ഥനകൾക്കായാണ് ആയിരക്കണക്കിന് യഹൂദ വിശ്വാസികൾക്കൊപ്പം നെതന്യാഹുവും മന്ത്രിമാരും ശനിയാഴ്ച വെസ്റ്റേൺ വാൾ പ്ലാസയിൽ ഒത്തുകൂടിയത്.
സംഭവത്തിൽ ഫലസ്തീൻ ഭരണകൂടവും ഹമാസും ശക്തമായി അപലപിച്ചു. അൽ അഖ്സ മസ്ജിദിന്റെ ഗേറ്റുകളിലൊന്നായ ‘ബാബ് അൽ റഹ്മക്ക് സമീപം യഹൂദ പ്രാർത്ഥനകൾ നടത്താനുള്ള ആഹ്വാനങ്ങൾക്ക് പിന്നാലെയാണ് ഈ സന്ദർശനം നടന്നതെന്നും ഇത് പ്രദേശത്തെ മുസ്ലിം പൈതൃകത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഫലസ്തീൻ ഔദ്യോഗിക വൃത്തങ്ങൾ ആരോപിച്ചു.
വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റക്കാരുടെ ആക്രമണത്തില്‍ നാലു ഫലസ്തീനികള്‍ക്ക് പരിക്ക്
ചരിത്രപരമായ കരാറുകൾ ലംഘിച്ച് മസ്ജിദിന്റെ പരിധിയിൽ പുതിയ യഹൂദ ആരാധനാ രീതികൾ അടിച്ചേൽപ്പിക്കാനും മസ്ജിദിനെ വിഭജിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫലസ്തീനികൾ ഇതിനെ കാണുന്നത്.
