Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 20
    Breaking:
    • കേരള എഞ്ചിനിയേഴ്സ് ഫോറം ഐ.ടി ഇവന്റ് ‘ടെക് ബ്രിഡ്ജ് 2026’ സംഘടിപ്പിച്ചു
    • റിയാദ് പി.എം.എഫ് പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു; ആദരിക്കൽ 23ന്
    • വേടൻ മെഗാ ലൈവ് മ്യൂസിക് ‘ആരവം’ ഒക്ടോബർ 16ന് റിയാദിൽ
    • ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ; 10 മീറ്റർ എയർ റൈഫിളിൽ വെള്ളി
    • അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ; വ്യവസ്ഥകൾ ഖത്തർ വഴി കൈമാറി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    റിയാദ് പി.എം.എഫ് പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു; ആദരിക്കൽ 23ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/09/2026 Latest Community Gulf Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി സംഘടിപ്പിച്ച പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു. അമ്പതിലേറെ രചനകൾ ലഭിച്ചതിൽ നിന്നാണ് ജൂറി അംഗങ്ങൾ വിജയികളെ തെരഞ്ഞെടുത്തതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
    സീനിയർ വിഭാഗത്തിൽ ‘അവകാശ സമരം: ജനാധിപത്യത്തിന്റെ ജീവ വായു’ എന്ന വിഷയത്തിൽ ഗിർഗാസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ മാനേജ്മെന്റ് സപ്പോർട്ടിങ് കോഓഡിനേറ്ററും കെ.എം.സി.സി പാലക്കാട് ജില്ലാ സീനിയർ വൈസ് പ്രസിഡന്റുമായ പാലക്കാട് കരിമ്പ സ്വദേശി എ.യു സിദ്ദിഖ് (റിയാദ്) ഒന്നാം സ്ഥാനവും ഗൾഫ് ഏഷ്യ കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ മാനേജറും ദമാം നവയുഗം സാംസ്‌കാരിക വേദിയുടെ മീഡിയ കൺവീനറുമായ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി ബെൻസി മോഹൻ ജി (ജുബൈൽ) രണ്ടാം സ്ഥാനവും അറബ് നാഷണൽ ബാങ്കിൽ ഹെഡ് ഫൈനാൻ സിസ്റ്റം ഉദ്യോഗസ്ഥനും നന്മ കരുനാഗപ്പള്ളിയുടെ ഉപദേശക സമിതി അംഗവുമായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ബഷീർ ഫത്തഹുദ്ദീൻ (റിയാദ്) മൂന്നാം സ്ഥാനവും നേടി.


    ജൂനിയർ വിഭാഗത്തിൽ ‘ഭാവിയുടെ കരങ്ങൾ; പുതിയ ലോകം പണിയാൻ പുതിയ ചിന്തകൾ’ എന്ന വിഷയത്തിൽ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്ലസ് ടു വിദ്യാർഥിനി സൈറ സജീർ (റിയാദ്) ഒന്നാം സ്ഥാനം നേടി. കൊല്ലം പത്തനാപുരം സജീർ- അജീഷ ദമ്പതികളുടെ മകളാണ്. റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനി കോട്ടയം ഏറ്റുമാനൂർ സ്വദേശികളായ ബെന്നി മാത്യൂ ടെസ്സി ജോസഫ് ദമ്പതികളുടെ മകൾ ബെനിറ്റ ബെന്നി (റിയാദ്) രണ്ടാം സ്ഥാനവും യാര ഇന്റർനാഷണൽ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിനി പത്തനംതിട്ട വെച്ചൂച്ചിറ ബിജു എബ്രഹാം- സജിത ദമ്പതികളുടെ മകൾ കൃപ മറിയം ബിജു (റിയാദ്) മൂന്നാം സ്ഥാനവും നേടി. മാധ്യമപ്രവർത്തകരായ നജീം കൊച്ചുകലുങ്ക്, വി.ജെ. നസ്രുദ്ദീൻ, ഷിബു ഉസ്മാൻ, സാമൂഹിക പ്രവർത്തകരായ അഡ്വ. എൽ. കെ. അജിത്, സുധീർ കുമ്മിൾ എന്നിവരാണ് വിധിനിർണ്ണയം നടത്തിയത്.
    വിജയികൾക്കും അവസാന റൗണ്ടിൽ എത്തിയ സുബൈദ കോമ്പിൽ (അൽ ഖർജ്), ബബിത ഷെറിൻ ഡിസൂസ (ജിദ്ദ), ഷിഹാബ് കായംകുളം (ദമാം), രാജീവ് സാഹിബ്, അനിത്ര ജോമി എ.വി, സലിം പള്ളിയിൽ, മുഹമ്മദ് ഫൈസൽ മണപ്രത്ത്, പീറ്റർ വർഗീസ്, സഹീദ് പുത്തൻപീടികയിൽ (റിയാദ്) എന്നിവർക്കും 23ന് സൗദി ദേശീയ ദിനത്തിൽ റിയാദിലെ അൽമൻസൂറയിലെ മദീന ഹൈപർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങിൽ ആദരവ് നൽകും.
    വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ജി.വേണുഗോപാൽ (കോ ഓഡിനേറ്റർ), ബിനോയ് മത്തായി (ജനറൽ സെക്രട്ടറി), നൗഷാദ് യാക്കൂബ് (ആക്ടിങ് പ്രസിഡന്റ്), സഫീർ അലി (മീഡിയ കൺവീനർ), നാസർ പൂവ്വാർ (വൈസ് പ്രസിഡന്റ്), തൊമ്മികുഞ്ഞ് സ്രാമ്പിക്കൽ പ്രോഗ്രാം കോഡിനേറ്റർ), അബ്ദുറഷീദ് (സെക്രട്ടറി), സിയാദ് വർക്കല (ജീവകാരുണ്യ കൺവീനർ) എന്നിവർ സംബന്ധിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pravasi
    Latest News
    കേരള എഞ്ചിനിയേഴ്സ് ഫോറം ഐ.ടി ഇവന്റ് ‘ടെക് ബ്രിഡ്ജ് 2026’ സംഘടിപ്പിച്ചു
    20/09/2026
    റിയാദ് പി.എം.എഫ് പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു; ആദരിക്കൽ 23ന്
    20/09/2026
    വേടൻ മെഗാ ലൈവ് മ്യൂസിക് ‘ആരവം’ ഒക്ടോബർ 16ന് റിയാദിൽ
    20/09/2026
    ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ; 10 മീറ്റർ എയർ റൈഫിളിൽ വെള്ളി
    20/09/2026
    അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ; വ്യവസ്ഥകൾ ഖത്തർ വഴി കൈമാറി
    20/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.