വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ട് 100 ദിവസം പിന്നിട്ടെങ്കിലും ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പുകളിലും വ്യോമാക്രമണങ്ങളിലും മൂന്നു മാധ്യമപ്രവര്‍ത്തകരും രണ്ടു കുട്ടികളും അടക്കം പതിനൊന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഗാസ മുനമ്പില്‍ തുര്‍ക്കി, ഖത്തര്‍ സൈനികരെ വിന്യസിക്കുന്നതിനോടുള്ള തന്റെ എതിര്‍പ്പ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു.
