Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, July 25
    Breaking:
    • തെരുവ് കീഴടക്കിയ പാറ്റ ശക്തി; മോദി പ്രഭാവത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടി
    • പാറ്റകൾ വീടണയണം, സമരം അവസാനിപ്പിച്ചതായി കോക്രോച്ച് പാർട്ടി പ്രഖ്യാപനം
    • സൗദിയില്‍ ശക്തമായ പരിശോധന തുടരുന്നു, ഒരാഴ്ചക്കിടെ 14,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    • കൂടുതൽ ആവശ്യങ്ങൾ മുന്നോട്ടുവെച്ച് കോക്രോച്ച് പാർട്ടി
    • കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    പാറ്റകൾ വീടണയണം, സമരം അവസാനിപ്പിച്ചതായി കോക്രോച്ച് പാർട്ടി പ്രഖ്യാപനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/07/2026 India Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെത്തുടർന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിവന്നിരുന്ന സമരം “ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ” അവസാനിപ്പിച്ചതായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ചു. പ്രക്ഷോഭകർ എത്രയും വേഗം വീടുകളിലേക്ക് മടങ്ങണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു. ഇന്ന് വൈകുന്നേരം കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് സി.ജെ.പി വക്താക്കൾ സമരം പിൻവലിച്ച വിവരം അറിയിച്ചത്. നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ രാജിയായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

    സർക്കാരിൽ പൂർണ്ണ വിശ്വാസമർപ്പിച്ചാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സി.ജെ.പി വക്താക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും പറഞ്ഞു. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ എടുത്ത പോലീസ് കേസുകൾ പിൻവലിക്കുമെന്നും, ഭാവിയിൽ ഇവർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. കൂടാതെ, പരീക്ഷാ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നിയമവിധേയമായി പരമാവധി നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “36 ദിവസം നീണ്ട സമരത്തിനൊടുവിൽ സർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചിരിക്കുകയാണ്. അതിനാൽ പ്രതിഷേധക്കാർ സമാധാനപരമായി മടങ്ങണം. ഞങ്ങളുടെ ആവശ്യങ്ങൾ തീവ്രമായിരുന്നില്ല, മറിച്ച് അടിസ്ഥാനപരമായ കാര്യങ്ങളായിരുന്നു,” വാർത്താസമ്മേളനത്തിൽ സി.ജെ.പി നേതൃത്വം വ്യക്തമാക്കി.

    സമരം അവസാനിപ്പിച്ചതിനെത്തുടർന്ന്, ജന്തർ മന്തർ ഒഴിയാൻ പോലീസ് ഉദ്യോഗസ്ഥർ ലൗഡ് സ്പീക്കറുകളിലൂടെ നിർദ്ദേശം നൽകിത്തുടങ്ങി.

    ഇരകളായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ നഷ്ടപരിഹാരവും, സമഗ്രമായ വിദ്യാഭ്യാസ-പരീക്ഷാ പരിഷ്കാരങ്ങൾ അടങ്ങിയ 5 ഇന ആവശ്യപത്രവുമാണ് സി.ജെ.പി മുന്നോട്ടുവെച്ചിരുന്നത്. ഈ ആവശ്യങ്ങളിന്മേൽ തുടർനടപടികൾക്കായി നാല് ആഴ്ചയ്ക്കുള്ളിൽ സർക്കാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് സൗരവ് ദാസ് അറിയിച്ചു.

    ജൂലൈ 20-ലെ ‘ചലോ സൻസദ്’ മാർച്ചിന് ശേഷം ഡൽഹിയിലും ബി.ജെ.പി / ബി.ജെ.പി സഖ്യകക്ഷികൾ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്ത മുഴുവൻ എഫ്.ഐ.ആറുകളും പിൻവലിക്കാമെന്ന് സർക്കാർ സമ്മതിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച എഴുത്തുരൂപത്തിലുള്ള ഉറപ്പിന്റെ കരട് ചൊവ്വാഴ്ചയോടെ സർക്കാരിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    യുവാക്കളുടെ വികാരങ്ങളെ മാനിക്കുന്നു: ധർമ്മേന്ദ്ര പ്രധാൻ

    രാജിക്കത്തിന് പിന്നാലെ പ്രതികരണവുമായി ധർമ്മേന്ദ്ര പ്രധാൻ രംഗത്തെത്തി. “നാല് പതിറ്റാണ്ടിലേറെയായി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിദ്യാഭ്യാസ പരിഷ്കരണത്തിനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. ശക്തവും സൗഹാർദ്ദപരവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് മികച്ചൊരു രാജ്യത്തിന്റെ അടിത്തറ. രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളെയും ന്യായമായ പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ മാനിക്കുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കാൻ സാധിച്ചതിൽ നന്ദിയുണ്ട്,” എന്ന് അദ്ദേഹം പ്രതികരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CJP Cockroach
    Latest News
    തെരുവ് കീഴടക്കിയ പാറ്റ ശക്തി; മോദി പ്രഭാവത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടി
    25/07/2026
    പാറ്റകൾ വീടണയണം, സമരം അവസാനിപ്പിച്ചതായി കോക്രോച്ച് പാർട്ടി പ്രഖ്യാപനം
    25/07/2026
    സൗദിയില്‍ ശക്തമായ പരിശോധന തുടരുന്നു, ഒരാഴ്ചക്കിടെ 14,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    25/07/2026
    കൂടുതൽ ആവശ്യങ്ങൾ മുന്നോട്ടുവെച്ച് കോക്രോച്ച് പാർട്ടി
    25/07/2026
    കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു
    25/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.