Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 25
    Breaking:
    • ഇറാന്റെ ആവശ്യങ്ങള്‍ പരിഹാസ്യവും യാഥാര്‍ഥ്യബോധമില്ലാത്തതുമെന്ന് അമേരിക്ക
    • അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശം പാകിസ്ഥാന്‍ ഇറാന് കൈമാറി
    • ഇറാഖില്‍ സൈനിക മെഡിക്കല്‍ സെന്ററിനു നേരെ വ്യോമാക്രമണം; ഏഴു സൈനികര്‍ കൊല്ലപ്പെട്ടു
    • പ്രതിസന്ധിയിൽ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് എം. കെ. മുനീർ
    • കിഴക്കന്‍ പ്രവിശ്യയില്‍ വീടുകള്‍ക്ക് മേല്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശം പാകിസ്ഥാന്‍ ഇറാന് കൈമാറി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/03/2026 Iran Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    തെഹ്‌റാനിലെ അമേരിക്കന്‍ വിരുദ്ധ ചുവര്‍ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശം പാകിസ്ഥാന്‍ വഴി തങ്ങള്‍ക്ക് ലഭിച്ചതായി മുതിര്‍ന്ന ഇറാന്‍ വൃത്തം റോയിട്ടേഴ്സിനോട് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ തുര്‍ക്കി സഹായിക്കുന്നുണ്ട്. അത്തരം ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തുര്‍ക്കിയെയോ പാകിസ്ഥാനെയോ പരിഗണിക്കുന്നുണ്ടെന്നും ഇറാന്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള 15 ഇന നിര്‍ദേശം ഇറാന് അമേരിക്കയില്‍ നിന്ന് ലഭിച്ചതായി രണ്ട് പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ പ്രസ്താവിച്ചു. ഉപരോധ ഇളവ്, സിവിലിയന്‍ ആണവ സഹകരണം, ഇറാന്റെ ആണവ പദ്ധതി വെട്ടിച്ചുരുക്കല്‍, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നിരീക്ഷണം, ഹുര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം, മിസൈലുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ എന്നിവ അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നതായി പാക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏത് ചര്‍ച്ചകള്‍ക്കും ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് ചൊവ്വാഴ്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.

    അതേസമയം, ഇറാന്‍ അമേരിക്കയുമായി നേരിട്ടോ അല്ലാതെയോ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് പാകിസ്ഥാനിലെ ഇറാന്‍ അംബാസഡര്‍ റിസ അമീരി മുഖദ്ദം വ്യക്തമാക്കി. ഇറാന്‍ വെടിനിര്‍ത്തല്‍ കരാറിനായി ശ്രമിക്കുന്നതിനെ കുറിച്ചുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ക്ക് ഇത് വിരുദ്ധമാണ്. ട്രംപ് അവകാശപ്പെട്ടതിന് വിരുദ്ധമായി, ഇതുവരെ ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടോ അല്ലാതെയോ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. സൗഹൃദ രാജ്യങ്ങള്‍ ഇറാനും അമേരിക്കയും തമ്മിലുള്ള സംഭാഷണത്തിന് വഴിയൊരുക്കാന്‍ പ്രവര്‍ത്തിക്കുന്നു. ഇത് നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഈ യുദ്ധം അവസാനിപ്പിക്കാന്‍ കാരണമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് റിസ അമീരി മുഖദ്ദം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷം ലഘൂകരിക്കാനും നേരിട്ടുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കാനും സന്ദേശങ്ങള്‍ കൈമാറുന്നതില്‍ തുര്‍ക്കി പങ്കു വഹിക്കുന്നതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള തുര്‍ക്കിയുടെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടിയുടെ (എ.കെ.പി) ഡെപ്യൂട്ടി വിദേശകാര്യ ചെയര്‍മാന്‍ ഹാറൂണ്‍ അര്‍മാകാന്‍ അറിയിച്ചു. ഈ സന്ദേശങ്ങളുടെ സ്വഭാവം എന്താണെന്ന് അര്‍മാകാന്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളെ തുടര്‍ന്ന് വര്‍ധിച്ചുവരുന്ന പ്രാദേശിക സംഘര്‍ഷത്തില്‍ കുടുങ്ങിക്കിടക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കും തുര്‍ക്കി സന്ദേശങ്ങള്‍ എത്തിക്കുന്നുണ്ടെന്ന് ഹാറൂണ്‍ അര്‍മാകാന്‍ പറഞ്ഞു.

    നാറ്റോ അംഗമായ തുര്‍ക്കി, ആക്രമണങ്ങള്‍ ആരംഭിക്കുന്നതിന് ഏകദേശം ഒരു മാസം മുമ്പ് അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കാന്‍ ശ്രമിച്ചിരുന്നു. യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുമുണ്ട്. സമാധാനം കൈവരിക്കാന്‍ തന്റെ രാജ്യം കഴിയുന്നതെല്ലാം ചെയ്യുന്നത് തുടരുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. യുദ്ധം രൂക്ഷമാകുന്നത് തടയാന്‍ തുര്‍ക്കി ഇറാന് സൗഹൃദ ഉപദേശം നല്‍കുന്നുണ്ടെന്നും ഇരുപക്ഷത്തിന്റെയും നിലപാടുകള്‍ മനസ്സിലാക്കാന്‍ അമേരിക്കയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും തുര്‍ക്കി വിദേശ മന്ത്രി ഹാകാന്‍ ഫിദാന്‍ ചൂണ്ടികാട്ടി. യുദ്ധം അവസാനിപ്പിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ ഹാകാന്‍ ഫിദാന്‍ യു.എസ് ഉദ്യോഗസ്ഥരുമായും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയുമായും മറ്റുള്ളവരുമായും ചര്‍ച്ച നടത്തിയതായി തുര്‍ക്കി നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള 15 ഇന യു.എസ് പദ്ധതിയെ കുറിച്ച് ഇറാനില്‍ നിന്ന് റഷ്യക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ പദ്ധതിയെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യത റഷ്യക്ക് അറിയാന്‍ കഴിയില്ലെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ceasefire Iran iran -usa-israel conflict Pakistan Top News
    Latest News
    ഇറാന്റെ ആവശ്യങ്ങള്‍ പരിഹാസ്യവും യാഥാര്‍ഥ്യബോധമില്ലാത്തതുമെന്ന് അമേരിക്ക
    25/03/2026
    അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശം പാകിസ്ഥാന്‍ ഇറാന് കൈമാറി
    25/03/2026
    ഇറാഖില്‍ സൈനിക മെഡിക്കല്‍ സെന്ററിനു നേരെ വ്യോമാക്രമണം; ഏഴു സൈനികര്‍ കൊല്ലപ്പെട്ടു
    25/03/2026
    പ്രതിസന്ധിയിൽ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് എം. കെ. മുനീർ
    25/03/2026
    കിഴക്കന്‍ പ്രവിശ്യയില്‍ വീടുകള്‍ക്ക് മേല്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു
    25/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version