Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 8
    Breaking:
    • ഇസ്രായിലിനെതിരായ ഇറാന്‍ ആക്രമണം ചര്‍ച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
    • അൽ-ഖർജിൽ അടിയന്തിര സാഹചര്യം ഒഴിഞ്ഞു; പൊതുജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ്
    • വെടിനിര്‍ത്തല്‍ അസാധുവായി പ്രഖ്യാപിച്ച് ഇസ്രായില്‍
    • തിരിച്ചടിച്ച് ഇറാൻ; ഇസ്രായിലിന് നേരെ മിസൈൽ ആക്രമണം
    • ഇറാഖില്‍ ശിയാ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കത്തി നശിച്ച് 21 പേര്‍ക്ക് ദാരുണാന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    തിരിച്ചടിച്ച് ഇറാൻ; ഇസ്രായിലിന് നേരെ മിസൈൽ ആക്രമണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/06/2026 Iran Israel Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെൽഅവീവ്: ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, ഇസ്രായിലിന് നേരെ ശക്തമായ മിസൈൽ ആക്രമണവുമായി ഇറാൻ. ഞായറാഴ്ച രാത്രി പടിഞ്ഞാറൻ ഇറാനിലെ കെർമൻഷായിലുള്ള ഭൂഗർഭ താവളങ്ങളിൽ നിന്നാണ് ഇസ്രായിൽ ലക്ഷ്യമാക്കി ഇറാൻ റെവല്യൂഷണറി ഗാർഡ് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചത്. ആക്രമണത്തെ തുടർന്ന് വടക്കൻ ഇസ്രായിലിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങുകയും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും ചെയ്തു. എന്നാൽ ഇറാൻ വിക്ഷേപിച്ച മിസൈലുകളെല്ലാം പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇസ്രായിൽ സൈന്യം അവകാശപ്പെട്ടു. മുൻകരുതലിന്റെ ഭാഗമായി തിങ്കളാഴ്ച ഇസ്രായിലിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

    ഇസ്രായിലിലെ ‘രാമത്ത് ഡേവിഡ്’ വ്യോമതാവളം ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈലുകൾ അയച്ചതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു. ലെബനനെതിരായ ആക്രമണങ്ങൾക്ക് ഇസ്രായിൽ പ്രധാന വിക്ഷേപണ കേന്ദ്രമായി ഉപയോഗിക്കുന്നത് ഈ താവളമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഏപ്രിൽ 8-ലെ വെടിനിർത്തൽ കരാർ എല്ലാ മുന്നണികളിലും പാലിക്കണമെന്ന നിബന്ധനയോടെയാണ് ഇറാൻ അംഗീകരിച്ചത്. എന്നാൽ അമേരിക്കയും ഇസ്രായിലും ഇത് ലംഘിച്ചു. ലെബനനിൽ ആക്രമണം തുടരുകയും ഹോർമുസ് കടലിടുക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഇറാൻ തീരങ്ങളെയും കപ്പലുകളെയും അവർ ലക്ഷ്യം വെക്കുകയും ചെയ്തുവെന്ന് റെവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.
    ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ഈ ‘മുന്നറിയിപ്പ് ആക്രമണം’ എന്നും ഇറാൻ വ്യക്തമാക്കി. ഹിസ്ബുല്ല വടക്കൻ ഇസ്രായിലിൽ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ബെയ്റൂത്തിൽ ബോംബിട്ടതെന്നാണ് ഇസ്രായിലിന്റെ വാദം.

    ഇസ്രായിൽ എല്ലാ ചുവപ്പ് വരകളും മറികടന്നതായി ഇറാൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് വക്താവ് കുറ്റപ്പെടുത്തി. തെക്കൻ ലെബനനിലെയും ബെയ്റൂത്തിലെയും ആക്രമണങ്ങൾ ഇസ്രായിൽ ഉടൻ നിർത്തണം. ഈ മിസൈൽ ആക്രമണത്തിന് ഇസ്രായിൽ തിരിച്ചടി നൽകാൻ മുതിർന്നാൽ, ഇസ്രായിലിനും അതിന്റെ സഖ്യകക്ഷികൾക്കും നേരെ ഇതിലും കഠിനവും വിനാശകരവുമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ ലംഘനങ്ങൾ ഇറാൻ വെച്ചുപൊറുപ്പിക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് മുഹ്സിൻ റെസായിയും ആവർത്തിച്ചു. മുന്നറിയിപ്പ് ആക്രമണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇസ്രായിലിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന പുതിയ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ കഠിനവും ചെലവേറിയതുമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് മുഹ്സിന്‍ റെസായി വ്യക്തമാക്കി.

    ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇസ്രായിൽ ബെയ്റൂത്തിൽ നടത്തിയ ആക്രമണത്തിൽ തനിക്ക് സന്തോഷമില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഇരുവിഭാഗവും തമ്മിലുള്ള സംഘർഷം ലഘൂകരിക്കേണ്ട സമയമാണിതെന്ന് ഓർമ്മിപ്പിച്ചു. ഇറാൻ എത്രയും വേഗം ചർച്ചാ മേശയിലേക്ക് മടങ്ങണമെന്നും ഒരു കരാറിലെത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran attack israel
    Latest News
    ഇസ്രായിലിനെതിരായ ഇറാന്‍ ആക്രമണം ചര്‍ച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
    08/06/2026
    അൽ-ഖർജിൽ അടിയന്തിര സാഹചര്യം ഒഴിഞ്ഞു; പൊതുജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ്
    08/06/2026
    വെടിനിര്‍ത്തല്‍ അസാധുവായി പ്രഖ്യാപിച്ച് ഇസ്രായില്‍
    08/06/2026
    തിരിച്ചടിച്ച് ഇറാൻ; ഇസ്രായിലിന് നേരെ മിസൈൽ ആക്രമണം
    08/06/2026
    ഇറാഖില്‍ ശിയാ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കത്തി നശിച്ച് 21 പേര്‍ക്ക് ദാരുണാന്ത്യം
    08/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.