Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 10
    Breaking:
    • ഇറാനെതിരെ വീണ്ടും യുദ്ധത്തിന് സജ്ജം; മുൻപത്തേക്കാൾ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായിൽ കാറ്റ്സ്
    • ബംഗാൾ ഉൾക്കടലിൽ 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജ്ജിതം
    • അപകടകരമായ ഡ്രൈവിംഗ്; ഷാര്‍ജയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
    • പിഴ അടക്കാത്ത ട്രാഫിക് നിയമലംഘനങ്ങളില്‍ നിയമ നടപടികള്‍
    • സല്‍മാന്‍ രാജാവിന്റെ അതിഥികളായ ആദ്യ ഉംറ സംഘം മദീനയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    കുവൈത്തിലും ബഹ്‌റൈനിലും ഖത്തറിലും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; യു.എസ് താവളങ്ങൾ ലക്ഷ്യമിട്ടെന്ന് റെവല്യൂഷണറി ഗാർഡ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/07/2026 Iran Bahrain Gulf Kuwait Qatar World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – തുടര്‍ച്ചയായി രണ്ടാം ദിവസവും ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി കുവൈത്തിലും ബഹ്‌റൈനിലും ഖത്തറിലും ഇറാന്‍ ആക്രമണങ്ങള്‍ നടത്തി. മിസൈലുകളും ഡ്രോണുകളും തടഞ്ഞ് തകര്‍ത്തതായി കുവൈത്തും ബഹ്‌റൈനും അറിയിച്ചു. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ പരാജയപ്പെടുത്തിയതായി ബഹ്റൈന്‍ സൈന്യം വ്യക്തമാക്കി. അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടും ഉയര്‍ന്ന പോരാട്ട സന്നദ്ധതയോടും കൂടി, ബഹ്റൈന്‍ പ്രതിരോധ സേനയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ന് രാവിലെ ഇറാന്‍ വ്യോമാക്രമണങ്ങളെ നേരിടുകയും തടയുകയും നശിപ്പിക്കുകയും ചെയ്തുവെന്ന് ജനറല്‍ കമാന്‍ഡ് വ്യക്തമാക്കുന്നതായി ബഹ്‌റൈന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനായി വ്യോമാക്രമണ സൈറണുകള്‍ സജീവമാക്കിയതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചു. സുരക്ഷാ ഭീഷണി ഉയര്‍ന്നതാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എല്ലാവരും വീടിനുള്ളില്‍ തന്നെ തുടരണമെന്നും പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും ജനാലകളില്‍ നിന്നും തുറന്ന സ്ഥലങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.

    അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിച്ചതായി ഇറാന്‍ സായുധ സേന അറിയിച്ചു. മേഖലയിലെ യു.എസ് താവളങ്ങള്‍ക്കെതിരായ ഇറാന്‍ സായുധ സേനയുടെ ആക്രമണങ്ങളുടെ തുടര്‍ച്ചയെന്നോണം, കുവൈത്തിലെ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനം, ഖത്തറിലെ മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം, ബഹ്റൈനിലെ ഇന്ധന ഡിപ്പോകള്‍ എന്നിവ വ്യത്യസ്ത തരം ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിച്ചതായി ഇറാന്‍ സൈന്യം പ്രസ്താവിച്ചു. ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും ശാന്തത പാലിക്കാനും ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥലത്ത് അഭയം തേടാനും ഔദ്യോഗിക ചാനലുകളിലൂടെ വാര്‍ത്തകള്‍ പിന്തുടരാനും ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യു.എസ് ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ബഹ്റൈനിലെയും കുവൈത്തിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയതായി റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. കുവൈത്തിലെ അരിഫ്ജാന്‍, അലി അല്‍സാലിം വ്യോ താവളങ്ങളിലെയും ബഹ്റൈനിലെ ജുഫൈര്‍, ശൈഖ് ഈസ വ്യോമതാവളങ്ങളിലെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയതായി റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. യു.എസ് ആക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ മേഖലയിലെ മറ്റ് താവളങ്ങളിലേക്ക് കൂടി തങ്ങളുടെ പ്രതികരണം വ്യാപിപ്പിക്കുമെന്നും റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran attack kuwait and bahrain iran attack qatar
    Latest News
    ഇറാനെതിരെ വീണ്ടും യുദ്ധത്തിന് സജ്ജം; മുൻപത്തേക്കാൾ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായിൽ കാറ്റ്സ്
    10/07/2026
    ബംഗാൾ ഉൾക്കടലിൽ 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജ്ജിതം
    10/07/2026
    അപകടകരമായ ഡ്രൈവിംഗ്; ഷാര്‍ജയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
    10/07/2026
    പിഴ അടക്കാത്ത ട്രാഫിക് നിയമലംഘനങ്ങളില്‍ നിയമ നടപടികള്‍
    10/07/2026
    സല്‍മാന്‍ രാജാവിന്റെ അതിഥികളായ ആദ്യ ഉംറ സംഘം മദീനയില്‍
    10/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version