Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, July 18
    Breaking:
    • മമ്മൂട്ടി മികച്ച നടൻ, കാർത്തിക് ആര്യക്കൊപ്പം അവാർഡ് പങ്കിട്ടു, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം
    • അവസാനത്തെ ചിരി ആരുടേത്, സ്പെയിനോ, അർജന്റീനയോ?. തന്ത്രങ്ങളെന്തെല്ലാം
    • ചരിത്രത്തിൽ ഇടം നേടി വിക്രം 1; ഇന്ത്യയുടെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം കുറിച്ചു
    • മലപ്പുറം തിരൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു
    • സൗദിയില്‍ ഇനി രണ്ടാഴ്ച കനത്ത ചൂട്, ഈത്തപ്പഴം പഴുക്കുന്ന കാലം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    യു.എസ് ആക്രമണങ്ങളില്‍ ഇറാനില്‍ 14 പേര്‍ കൊല്ലപ്പെട്ടു; ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/07/2026 USA Iran World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ മഷ്ഹദിലെ സംസ്‌കാരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, രാജ്യത്ത് കഴിഞ്ഞ മണിക്കൂറുകളിലുണ്ടായ യു.എസ് ആക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ്, ബൂഷെഹര്‍ എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ എട്ട് പേര്‍ വ്യോമസേനയിലെയും നാവികസേനയിലെയും അംഗങ്ങളാണെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. ബൂഷെഹര്‍ പ്രവിശ്യയിലെ നിരവധി സ്ഥലങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതായും ബൂഷെഹര്‍ ആണവ നിലയത്തിലോ ഖാര്‍ഗ് ദ്വീപിലോ ആക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്നും ബൂഷെഹര്‍ ഗവര്‍ണറെ ഉദ്ധരിച്ച് ഇസ്‌ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

    തെഹ്റാന്‍-മഷ്ഹദ് റെയില്‍പാതയില്‍ ട്രാക്കിന്റെ ഒരു ഭാഗം ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായിലും ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് തെഹ്റാന്‍-മഷ്ഹദ് പാതയിലെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചതായി ഇറാന്‍ റെയില്‍വേ കമ്പനിയെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അറിയിച്ചു. ആക്രമണ സ്ഥലത്തേക്ക് സാങ്കേതിക, പ്രവര്‍ത്തന സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും ഇവര്‍ കേടുപാടുകള്‍ തീര്‍ക്കാനുള്ള ജോലികള്‍ ആരംഭിച്ചതായും പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. പാതിവഴിയില്‍ സര്‍വീസ് നിര്‍ത്തിയ ട്രെയിനുകളിലെ യാത്രക്കാരെ ബസുകള്‍ വഴി മഷ്ഹദില്‍ എത്തിക്കാനുള്ള പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ട്രെയിന്‍ സര്‍വീസുകളെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ റെയില്‍വേയുടെ പാസഞ്ചര്‍ സര്‍വീസ് സെന്റര്‍ വഴി പിന്തുടരാന്‍ ഇറാന്‍ റെയില്‍വേ കമ്പനി യാത്രക്കാരോട് ആവശ്യപ്പെട്ടു. ഇറാനെതിരെ തുടര്‍ച്ചയായ രണ്ടാം രാത്രിയും പുതിയ ആക്രമണങ്ങള്‍ നടത്തുന്നതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചതിനെ തുടര്‍ന്ന് ഇറാന്റെ തെക്കന്‍ തീരത്ത് നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാന്‍ തീരത്ത് ഏകദേശം 90 സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പുതിയ റൗണ്ട് ആക്രമണം പൂര്‍ത്തിയാക്കിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ നാവിഗേഷനെ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ കഴിവിനെ ദുര്‍ബലപ്പെടുത്തുക എന്നതാണ് ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി. ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ക്ക് ഉത്തരവിട്ടതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച അറിയിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ഇറാന്‍ ലക്ഷ്യം വെക്കുന്നത് തുടര്‍ന്നാല്‍ വളരെ മോശമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

    മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാരം ഇന്ന് മഷ്ഹദ് നഗരത്തില്‍ നടക്കുമെന്ന് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ചടങ്ങുകള്‍ ഇന്ന് ഉച്ചക്ക് 2:00 ന് ആരംഭിക്കുമെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    usa attack iran
    Latest News
    മമ്മൂട്ടി മികച്ച നടൻ, കാർത്തിക് ആര്യക്കൊപ്പം അവാർഡ് പങ്കിട്ടു, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം
    18/07/2026
    അവസാനത്തെ ചിരി ആരുടേത്, സ്പെയിനോ, അർജന്റീനയോ?. തന്ത്രങ്ങളെന്തെല്ലാം
    18/07/2026
    ചരിത്രത്തിൽ ഇടം നേടി വിക്രം 1; ഇന്ത്യയുടെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം കുറിച്ചു
    18/07/2026
    മലപ്പുറം തിരൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു
    18/07/2026
    സൗദിയില്‍ ഇനി രണ്ടാഴ്ച കനത്ത ചൂട്, ഈത്തപ്പഴം പഴുക്കുന്ന കാലം
    18/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version