വാഷിംഗ്ടണ്‍ – ഇറാന്‍ യുദ്ധം ആരംഭിച്ചശേഷം 232 യു.എസ് സൈനികര്‍ക്ക് പരിക്കേറ്റതായി എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിന്റെ തുടക്കം മുതല്‍ 232 യു.എസ് സൈനികര്‍ക്ക് പരിക്കേറ്റതായും ഈ പരിക്കുകളില്‍ ഭൂരിഭാഗവും ട്രോമാറ്റിക് ബ്രെയിന്‍ ഇന്‍ജുറികളാണെന്നും യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റവരില്‍ 207 പേര്‍ ഡ്യൂട്ടിയിലേക്ക് തിരിച്ചെത്തി. പത്തു പേരുടെ പരിക്ക് ഗുരുതരമാണ്. മരണത്തിന് സാധ്യതയുള്ള പരിക്കുകളെയാണ് യു.എസ് പ്രതിരോധ വകുപ്പിന്റെ മെഡിക്കല്‍ നയം ഗുരുതരമായ പരിക്കായി നിര്‍വചിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



