തെഹ്‌റാന്‍ – ശത്രുവിനെ ഭയപ്പെടുത്തുന്ന ആയുധം ഉടന്‍ വെളിപ്പെടുത്തുമെന്ന് ഇറാന്‍ നാവിക സേനാ കമാന്‍ഡര്‍ അഡ്മിറല്‍ ഷഹ്റാം ഇറാനി. വരും ദിവസങ്ങളില്‍, നാവിക മേഖലയിലെ ശേഷികള്‍ പ്രദര്‍ശിപ്പിക്കപ്പെടും. ശത്രുക്കള്‍ വളരെയധികം ഭയപ്പെടുന്ന ഈ ആയുധം കണ്‍മുന്നില്‍ കാണുമെന്ന് ഷഹ്റാം ഇറാനി പറഞ്ഞു. ഇറാനെതിരായ സൈനിക നടപടിക്കുള്ള പുതിയ പദ്ധതികളെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇന്ന് സൈനിക വിശദീകരണം ലഭിക്കും. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ ഈ ബ്രീഫിംഗ് അവതരിപ്പിക്കുന്നത്. ഇറാനുമായുള്ള ചര്‍ച്ചകളിലെ സ്തംഭനാവസ്ഥ തകര്‍ക്കാനോ യുദ്ധം അവസാനിപ്പിക്കുന്നതിന് മുമ്പ് നിര്‍ണായകമായ പ്രഹരം ഏല്‍പിക്കാനോ വേണ്ടി വലിയ തോതിലുള്ള സൈനിക നടപടി പുനരാരംഭിക്കുന്ന കാര്യം ട്രംപ് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് അഭിജ്ഞ വൃത്തങ്ങള്‍ പറഞ്ഞു.