Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 15
    Breaking:
    • മിഡിൽ ഈസ്റ്റിൽ സമാധാനത്തിന്റെ പുതിയ പുലരി; തർക്കങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുന്നതായി ഇറാൻ
    • ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കരാർ,നാവിക ഉപരോധം നിര്‍ത്താന്‍ ട്രംപ് ഉത്തരവിട്ടു
    • അരങ്ങേറ്റക്കാരെ ഗോൾമഴയിൽ മുക്കി ജർമ്മനി; ലോകകപ്പിൽ 7-1 ജയം
    • സൗദിയിൽ കാഷ്യർമാർക്കും റിസപ്ഷനിസ്റ്റുകൾക്കും ഇരിപ്പിടം നിർബന്ധം: ലംഘിച്ചാൽ പരാതിപ്പെടാമെന്ന് മന്ത്രാലയം
    • ടി.പി.എം ബഷീറിന് ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    മിഡിൽ ഈസ്റ്റിൽ സമാധാനത്തിന്റെ പുതിയ പുലരി; തർക്കങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുന്നതായി ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2026 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ: വർഷങ്ങളായി നിലനിൽക്കുന്ന പ്രാദേശിക ഭിന്നതകൾക്ക് വിരാമമിട്ട്, ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾ ശാശ്വത പരിഹാരത്തിലേക്ക് നീങ്ങുന്നതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. മേഖലയിലെ സൈനിക നീക്കങ്ങൾ അയൽരാജ്യങ്ങളിലുണ്ടാക്കിയ ആഘാതങ്ങളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുവിഭാഗവും നടത്തിയ തീവ്രമായ നയതന്ത്ര ഇടപെടലുകളാണ് ഇപ്പോൾ അനുകൂല ഫലം കണ്ടുതുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    അതേസമയം, അമേരിക്കയുമായുള്ള സമാധാന ചർച്ചകളുടെ പേരിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിക്കും ചർച്ചകൾക്ക് നേതൃത്വം നൽകുന്ന പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിനും എതിരെ ആഭ്യന്തരമായി ഉയർന്ന കടുത്ത വിമർശനങ്ങളെ പ്രസിഡന്റ് പൂർണ്ണമായി തള്ളിപ്പറഞ്ഞു. രാജ്യത്തിനായി ചർച്ച നടത്തുന്ന നയതന്ത്ര പ്രതിനിധികളെ ‘രാജ്യദ്രോഹികൾ’ എന്ന് മുദ്രകുത്തുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ടെലിവിഷൻ വഴിയും മറ്റും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾ ഭരണകൂടത്തിന്റെ ഔദ്യോഗിക നിലപാടല്ല. രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയത്ത് ഇറാന്റെ പരമാധികാരത്തിന് ഏറ്റവും വലിയ ഭീഷണി പുറത്തുനിന്നുള്ള ശത്രുക്കളല്ല, മറിച്ച് ആഭ്യന്തരമായി ഉണ്ടാകുന്ന ചേരിതിരിവുകളാണെന്നും പെസെഷ്‌കിയാൻ മുന്നറിയിപ്പ് നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആഭ്യന്തര പ്രതിസന്ധിയും ഫാർസ് ഏജൻസിയുടെ വിമർശനവും
    യുഎസ് ചർച്ചകൾക്കെതിരെ ഇറാന്റെ ഉള്ളിൽ ഇപ്പോഴും പ്രതിഷേധം പുകയുകയാണ്. അമേരിക്കയുമായി ഉണ്ടാക്കിയ പുതിയ ധാരണകൾ ഇറാന്റെ പ്രഖ്യാപിത ആണവ നയങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് കഴിഞ്ഞ ശനിയാഴ്ച തലസ്ഥാനമായ തെഹ്റാനിലും മഷ്ഹദ് നഗരത്തിലും ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു. വിദേശകാര്യ മന്ത്രിക്കെതിരെയും ചർച്ചാ സംഘത്തിനെതിരെയും കടുത്ത മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്.

    ഇതിനുപുറമെ, ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി അടുത്ത ബന്ധമുള്ള ഫാർസ് ന്യൂസ് ഏജൻസിയും വിദേശകാര്യമന്ത്രിക്കെതിരെ രംഗത്തുവന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന രീതിയിലാണ് അബ്ബാസ് അറാഖ്ജിയുടെ പ്രസ്താവനകളെന്ന് ഫാർസ് ഏജൻസി കുറ്റപ്പെടുത്തി. ചർച്ചകളുടെ വിശദാംശങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കരുതെന്ന വിദേശകാര്യമന്ത്രിയുടെ ആവശ്യവും, അമേരിക്കയുടെ ചില വാദങ്ങളെ ശക്തമായി പ്രതിരോധിക്കാൻ ചർച്ചാ സംഘത്തിന് കഴിയാത്തതും ഭരണകൂടത്തിനുള്ളിലെ ഭിന്നതയാണ് വ്യക്തമാക്കുന്നതെന്ന് മാധ്യമങ്ങൾ വിലയിരുത്തുന്നു.

    ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കരാർ,നാവിക ഉപരോധം നിര്‍ത്താന്‍ ട്രംപ് ഉത്തരവിട്ടു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Oil Peace pact US
    Latest News
    മിഡിൽ ഈസ്റ്റിൽ സമാധാനത്തിന്റെ പുതിയ പുലരി; തർക്കങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുന്നതായി ഇറാൻ
    15/06/2026
    ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കരാർ,നാവിക ഉപരോധം നിര്‍ത്താന്‍ ട്രംപ് ഉത്തരവിട്ടു
    15/06/2026
    അരങ്ങേറ്റക്കാരെ ഗോൾമഴയിൽ മുക്കി ജർമ്മനി; ലോകകപ്പിൽ 7-1 ജയം
    15/06/2026
    സൗദിയിൽ കാഷ്യർമാർക്കും റിസപ്ഷനിസ്റ്റുകൾക്കും ഇരിപ്പിടം നിർബന്ധം: ലംഘിച്ചാൽ പരാതിപ്പെടാമെന്ന് മന്ത്രാലയം
    14/06/2026
    ടി.പി.എം ബഷീറിന് ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി
    14/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.