തെഹ്‌റാന്‍ – റിയാദിലെ യു.എസ് എംബസിക്കു നേരെ ആക്രമണം നടത്തിയതെന്ന് തങ്ങളല്ലെന്നും ഇസ്രായിലാണ് ആക്രമണത്തിന് പിന്നിലെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. മിഡില്‍ ഈസ്റ്റില്‍ അമേരിക്കയും ഇസ്രായിലും കുഴപ്പങ്ങള്‍ ഇളക്കിവിടാന്‍ ശ്രമിക്കുന്നതിനെതിരെ മേഖലാ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണം. റിയാദിലെ യു.എസ് എംബസി ആക്രമണത്തില്‍ ഇറാന്‍ സായുധ സേനക്ക് യാതൊരു ബന്ധവുമില്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് വാള്‍ സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിയാദ് യു.എസ് എംബസിക്കു നേരെ ആക്രമണം നടത്തിയത് ഇസ്രായിലാണെന്ന കാര്യം നിസ്സംശയമാണ്.
ഇറാന്‍ സായുധ സേനയുടെ ലക്ഷ്യങ്ങളുടെ പട്ടിക മുന്‍കൂട്ടി വ്യക്തമായി നിര്‍ണയിച്ചിരുന്നു. മേഖലയില്‍ ഇസ്രായില്‍ കുഴപ്പങ്ങള്‍ ഇളക്കിവിടുന്നതിനെ കുറിച്ച് അയല്‍ രാജ്യങ്ങള്‍ക്കും മുസ്ലീം രാജ്യങ്ങള്‍ക്കും ആവശ്യമായ മുന്നറിയിപ്പുകള്‍ ഇറാന്‍ നല്‍കിയിരുന്നു. ഈ മേഖലയെ അസ്ഥിരപ്പെടുത്താനും നശിപ്പിക്കാനും ലക്ഷ്യമിട്ട് കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.



