Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 1
    Breaking:
    • ഐചി നഗോയ ഏഷ്യൻ ഗെയിംസിൽ സൗദിക്ക് ആദ്യ സ്വർണ്ണ മെഡൽ
    • മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം
    • വധശിക്ഷ നടപ്പാക്കാൻ വിഷം കുത്തിവെച്ചത് രണ്ട് തവണ; മരിക്കാതെ വനിതാ കുറ്റവാളി, വധശിക്ഷ തടഞ്ഞ് കോടതി
    • ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യു.എ.ഇയിലേക്ക് മാറ്റി; ആശുപത്രിയിലെത്തി സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ
    • ഇറാഖിൽ നിന്നുള്ള യു.എസ് സൈനിക പിന്മാറ്റം: ചരിത്രപരമായ വിജയമെന്ന് ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഖെഷം ദ്വീപിന് സമീപം യു.എസ്-ഇസ്രായേൽ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ; വാർത്ത നിഷേധിച്ച് അമേരിക്ക

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/05/2026 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ: പേർഷ്യൻ ഗൾഫിലെ തന്ത്രപ്രധാനമായ ഖെഷം ദ്വീപിന് സമീപം യു.എസ്-ഇസ്രായേൽ സംയുക്ത ഡ്രോൺ ഇറാൻ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖെഷം ദ്വീപിനടുത്ത് വലിയ രീതിയിൽ വ്യോമ പ്രതിരോധ പ്രവർത്തനങ്ങളുടെ ശബ്ദം കേട്ടതായി ഇറാന്റെ മെഹർ വാർത്താ ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോൺ തകർത്ത വാർത്ത പുറത്തുവരുന്നത്.

    എന്നാൽ ഈ അവകാശവാദങ്ങൾ പൂർണ്ണമായും തള്ളി യു.എസ് സൈന്യം രംഗത്തെത്തി. ഇറാന്റെ റിപ്പോർട്ടുകൾ വ്യാജമാണെന്നും മേഖലയിൽ ഒരു യു.എസ് വിമാനവും വെടിവെച്ചിട്ടിട്ടില്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു. തങ്ങളുടെ എല്ലാ വിമാനങ്ങളും സുരക്ഷിതമാണെന്നും അവർ കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തുടർച്ചയായ ഡ്രോൺ വേട്ടയെന്ന് ഇറാൻ മാധ്യമങ്ങൾ

    തെക്കൻ ഇറാനിലെ തീരദേശ നഗരമായ ബൂഷെഹറിന് സമീപം മറ്റൊരു യു.എസ് ഡ്രോൺ മിസൈൽ ഉപയോഗിച്ച് തകർത്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡിന് കീഴിലുള്ള തസ്‌നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ബൂഷെഹറിലെ ജം പ്രദേശത്താണ് ഈ ഡ്രോൺ തകർന്നതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷനും സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ ഗൾഫ് ഉൾക്കടലിന് മുകളിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട വസ്തുവിന് നേരെ വ്യോമ പ്രതിരോധ സംവിധാനം വെടിയുതിർത്തതായി ഫാർസ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

    സംഘർഷഭരിതമായി ഹോർമുസ് കടലിടുക്ക്

    മേഖലയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത സൈനിക നീക്കങ്ങളാണ് നടക്കുന്നത്. ഹോർമുസ് കടലിടുക്കിൽ യു.എസ് കപ്പലുകൾക്കും വാണിജ്യ കപ്പലുകൾക്കും ഭീഷണിയുയർത്തിയ ഡ്രോണുകളുടെ കമാൻഡ് സെന്റർ ലക്ഷ്യമിട്ട് വ്യാഴാഴ്ച പുലർച്ചെ യു.എസ് സൈന്യം ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം ആക്രമണം നടത്തിയിരുന്നു. അതിനുമുമ്പ്, ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് വെടിവെപ്പ് നടത്തി രണ്ട് കപ്പലുകളെ കടലിടുക്കിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു. ഇതാണ് യു.എസ് ആക്രമണത്തിന് പ്രകോപനമായത്.

    മേഖലയിൽ വെടിനിർത്തലിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് അമേരിക്കയും ഇറാനും ഹോർമുസ് കടലിടുക്കിൽ പരസ്പരം ആക്രമണം നടത്തിയത് എന്നത് അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Island
    Latest News
    ഐചി നഗോയ ഏഷ്യൻ ഗെയിംസിൽ സൗദിക്ക് ആദ്യ സ്വർണ്ണ മെഡൽ
    01/10/2026
    മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം
    01/10/2026
    വധശിക്ഷ നടപ്പാക്കാൻ വിഷം കുത്തിവെച്ചത് രണ്ട് തവണ; മരിക്കാതെ വനിതാ കുറ്റവാളി, വധശിക്ഷ തടഞ്ഞ് കോടതി
    01/10/2026
    ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യു.എ.ഇയിലേക്ക് മാറ്റി; ആശുപത്രിയിലെത്തി സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ
    01/10/2026
    ഇറാഖിൽ നിന്നുള്ള യു.എസ് സൈനിക പിന്മാറ്റം: ചരിത്രപരമായ വിജയമെന്ന് ഇറാൻ
    01/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version