സന്‍ആ – യുദ്ധം അവസാനിപ്പിക്കാന്‍, വര്‍ഷങ്ങളായി തുടരുന്ന വ്യോമാക്രമണങ്ങള്‍ക്കും ഉപരോധത്തിനും നഷ്ടപരിഹാരമായി സൗദി അറേബ്യ 5,100 കോടി ഡോളര്‍ നല്‍കണമെന്നും യെമനിലെ ഭരണാധികാരികളായി അന്‍സാറുല്ലയെ (ഹൂത്തി വിഭാഗം) ഔദ്യോഗികമായി അംഗീകരിക്കണമെന്നും ഹൂത്തികള്‍ ആവശ്യപ്പെടുന്നതായി ദി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധം അവസാനിപ്പിക്കാനുള്ള അടിസ്ഥാന വ്യവസ്ഥകളായാണ് അവര്‍ ഇക്കാര്യങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. സൗദി അറാംകോ കേന്ദ്രങ്ങള്‍, ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്, റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ചെങ്കടലിലെ ടാങ്കറുകള്‍ എന്നിവക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തുകയും, ബാബ് അല്‍മന്ദബ് മേഖലയില്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് സൗദി അറേബ്യ ഹൂത്തികളുമായി ബന്ധപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇക്കാര്യം സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സൗദി നടത്തിയ ആക്രമണങ്ങള്‍ക്കും നീണ്ടകാലമായി തുടരുന്ന ഉപരോധത്തിനുമുള്ള നഷ്ടപരിഹാരമായാണ് 5,100 കോടി ഡോളര്‍ എന്ന തുക ഹൂത്തികള്‍ കണക്കാക്കുന്നത്. പിന്നീട് മറ്റ് തുകകളെ കുറിച്ചും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും, വെടിനിര്‍ത്തല്‍ കരാറിനായി ഹൂത്തികള്‍ ആവശ്യപ്പെടുന്ന തുക ഇപ്പോഴും ആയിരക്കണക്കിന് കോടി ഡോളറാണ്.



