ജിദ്ദ – ടൂറിസ്റ്റ് വിസ പദ്ധതിയില്‍ പുതുതായി നാല് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മെക്സിക്കോ, നോര്‍ത്ത് മാസിഡോണിയ, ബോസ്നിയ-ഹെര്‍സഗോവിന, സെര്‍ബിയ എന്നീ രാജ്യക്കാര്‍ക്കാണ് ഇനി മുതല്‍ ടൂറിസ്റ്റ് വിസ ലഭിക്കുക.
ബാധകമായ നിയമങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി പ്രോഗ്രാമുകളില്‍ പങ്കെടുക്കുക, ഉംറ കര്‍മ്മം നിര്‍വഹിക്കുക, എക്സിബിഷനുകളിലും സമ്മേളനങ്ങളിലും പങ്കെടുക്കുക, സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുക എന്നിവയുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി രാജ്യം സന്ദര്‍ശിക്കാന്‍ ടൂറിസ്റ്റ് വിസ വിദേശ പൗരന്മാരെ അനുവദിക്കുന്നു.
ഈ നാല് രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഓണ്‍ലൈന്‍ വഴിയോ രാജ്യത്തിന്റെ ഏതെങ്കിലും പ്രവേശന കേന്ദ്രങ്ങളില്‍ എത്തിച്ചേരുമ്പോഴോ (ഓണ്‍-അറൈവല്‍) ടൂറിസ്റ്റ് വിസ ലഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. കോവിഡ് മഹാമാരി നീങ്ങിയ ശേഷം 2023 മുതല്‍ സൗദി അറേബ്യ ഏകദേശം 1.8 കോടി ടൂറിസ്റ്റ് വിസകള്‍ സന്ദര്‍ശകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഏകദേശം 65 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി അറേബ്യ ഡിജിറ്റൈസ് ചെയ്ത വിസകള്‍ നല്കുന്നു.



