ഷാർജ- ഷാർജയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കോഴിക്കോട് നന്മണ്ട കൂളിപ്പൊയിൽ തണ്ടിക്കുന്നുമ്മൽ രമേഷ്കുമാർ (40), പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരി സ്വദേശി ഷാരിഖ് (25) എന്നിവരാണ്
മരണപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശി അജ്മലിനെ ഉമ്മുൽ ഖുവൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മൂവരും ഷാർജയിലെ ഒരു കാറ്ററിങ് സർവീസ് സ്ഥാപനത്തിലെ ജീവനക്കാരാണ്. ചൊവ്വാഴ്ച രാത്രി എമിറേറ്റ്സ് റോഡിൽ ഷാർജ മസ്ജിദിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
നിലവിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഷാർജ അൽഖാസിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.



