ഒക്ടോബറില്‍ യു.എസ് മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷം ഗാസ മുനമ്പില്‍ ഇസ്രായിലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
2023 ഒക്ടോബര്‍ ഏഴു മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73,003 ആയി ഉയര്‍ന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 1,73,252 പേര്‍ക്ക് പരിക്കേറ്റു. ആക്രമണം ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷവും തകര്‍ന്ന വീടുകളുടെയും




