ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ 4.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. അമേരിക്കൻ സമയം വെള്ളിയാഴ്ച രാവിലെ 10.23നാണ് നഗരത്തെ ആശങ്കയിലാഴ്ത്തിയ ഭൂചലനം ഉണ്ടായത്.
നഗരത്തിലെ നിരവധി വിമാനത്താവളങ്ങള്‍ അടയ്ക്കുകയും വിമാന ഗതാഗതം നിർത്തിവെക്കുകയും ചെയ്തു. മാന്‍ഹട്ടനിലും നഗരത്തിലുടനീളമുള്ള കെട്ടിടങ്ങളിലും കുലുക്കം അനുഭവപ്പെട്ടു. അതേസമയം, നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
