ദുബായ്- ദുബായ്, അബൂദാബി, ഷാർജ എന്നീ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പുതിയ 80 കിലോമീറ്റർ നീളമുള്ള ഫോർത്ത് കോറിഡോർ മെഗാ ഹൈവേ പദ്ധതിക്ക് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അംഗീകാരം നൽകി. 72 അത്യാധുനിക പാലങ്ങളും 17 തുരങ്കങ്ങളും കൂടാതെ 45 മൺസൂൺ ഡ്രെയിനേജ് കൽവർട്ടുകളും അടങ്ങുന്ന മെഗാ പദ്ധതിയാണിത്.
ഇരുവശങ്ങളിലേക്കുമായി ആകെ 12 വരികളുള്ള ഹൈവേയാണിത്. മണിക്കൂറിൽ ഇരുവശങ്ങളിലേക്കുമായി 24,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ഇതിന് ശേഷിയുണ്ടാകും. പദ്ധതിയുടെ ആദ്യ ഘട്ട നിർമാണത്തിന് 350 കോടി ദിർഹമാണ് ചിലവ് കണക്കാക്കുന്നത്.
ഷാർജയിലെ അൽ ഷനൂഫ് റോഡ് മുതൽ ദുബായ്- അൽ ഐൻ റോഡ് വരെയുള്ള ഭാഗമാണ് ഒന്നാം ഘട്ടത്തിൽ നിർമിക്കുന്നത്. ദുബായ്-അൽ ഐൻ റോഡ് മുതൽ അബുദാബി അതിർത്തിയിലെ അൽ ഫായ റോഡ് വരെയുള്ള ഭാഗം രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കും.
വേൾഡ് ട്രാവൽ അവാർഡ്സ്: ഷാർജക്ക് തിളക്കം, നാല് പുരസ്കാരങ്ങൾ
അബൂദാബിയിലെ അൽ ഫായ റോഡ് മുതൽ ഷാർജയിലെ അൽ ഷനൂഫ് റോഡ് വരെയാണ് ഹൈവേ നീളുന്നത്. ദുബായ് അൽ മക്തൂം ഇന്റർനാഷണൽ വിമാനത്താവളത്തെയും ഇത്തിഹാദ് റെയിലുമായും കോറിഡോർ ബന്ധിപ്പിക്കും.
