Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 16
    Breaking:
    • ഗ്രീൻ ഫാൽക്കൺസിന് അഭിമാന നിമിഷം; ഉറുഗ്വേക്കെതിരായ പോരാട്ടവീര്യത്തെ പ്രശംസിച്ച് യു.എസ്സിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ
    • മരുഭൂമിയില്‍ കാണാതായ സൗദി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
    • സൗദി വലകാത്ത് അൽ-ഒവൈസ്; ഉറുഗ്വേയുടെ 29 ഗോളാക്രമണങ്ങളെ അതിജീവിച്ച് സൗദി അറേബ്യയ്ക്ക് വീരോചിത സമനില
    • യുദ്ധം ഇസ്രായിലിനെ ആണവ ഉന്മൂലന ഭീഷണിയില്‍ നിന്ന് രക്ഷിച്ചു, ട്രംപുമായി ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ടെന്നും നെതന്യാഹു
    • സ്പാനിഷ് സുനാമിയെ തടുത്തുനിർത്തിയ ‘ബ്ലാക്ക് പേൾ’; ബ്രസീലിയൻ ഹീറോയുടെ പേരിൽ കേപ് വെർദെയുടെ കാവൽമാലാഖയായ വോസിഞ്ഞ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Top News

    യുദ്ധം ഇസ്രായിലിനെ ആണവ ഉന്മൂലന ഭീഷണിയില്‍ നിന്ന് രക്ഷിച്ചു, ട്രംപുമായി ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ടെന്നും നെതന്യാഹു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2026 Top News Iran Israel USA World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Benjamin-Netanyahu
    ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണം ഇസ്രായിലിനെ ആണവ ഉന്മൂലന ഭീഷണിയില്‍ നിന്ന് രക്ഷിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആണവ ഉന്മൂലന ഭീഷണിയില്‍ നിന്ന് ഞങ്ങള്‍ ഇസ്രായില്‍ രാജ്യത്തെ രക്ഷിച്ചു എന്നതാണ് എന്ന് മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയും ഇറാനും തമ്മില്‍ കരാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നടത്തിയ ആദ്യ പ്രതികരണത്തില്‍ നെതന്യാഹു പറഞ്ഞു. ഇതിന്റെ അര്‍ഥമെന്താണ്? അതിനര്‍ഥം ദശലക്ഷക്കണക്കിന് ഇസ്രായിലി പൗരന്മാര്‍ – നിങ്ങള്‍ ഇപ്പോള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ – നിങ്ങളെല്ലാവരും കൂട്ടക്കൊലയുടെ ഭയാനകമായ അപകടത്തിലാകുമായിരുന്നു എന്നാണ്. ഇസ്രായിലിലെ ജനങ്ങള്‍ നേരിട്ട ഉന്മൂലന ഭീഷണി ഞങ്ങള്‍ നീക്കം ചെയ്തുവെന്ന് ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത പത്രസമ്മേളനത്തില്‍ നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

    യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിപ്രായങ്ങളോട് ചിലപ്പോള്‍ താന്‍ വിയോജിക്കുന്നു. ഇസ്രായില്‍ സൈന്യം ലെബനോനിലെ ബഫര്‍ സോണില്‍ തുടരും. ട്രംപും താനും പല കാര്യങ്ങളിലും യോജിക്കുന്നവരും മറ്റുള്ളവയില്‍ വിയോജിക്കുന്നവരുമായ പങ്കാളികളാണ്. ലെബനോനില്‍ ഞങ്ങള്‍ ഒരു സുരക്ഷാ ബഫര്‍ സോണ്‍ സ്ഥാപിച്ചിട്ടുണ്ട്. ഞങ്ങള്‍ അവിടെ തുടരും. ഇക്കാര്യത്തില്‍ ഞങ്ങളുടെ തീരുമാനത്തെ അമേരിക്ക മാനിക്കുന്നു. ഗാസയിലെയും സിറിയയിലെയും ബഫര്‍ സോണുകളില്‍ ആവശ്യമുള്ളിടത്തോളം കാലം ഇസ്രായില്‍ സൈന്യം തുടരും. ഇറാന്‍ ആണവായുധങ്ങള്‍ നേടുന്നത് തടയാന്‍ ആവശ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും. ഇസ്രായിലിന് ഇറാനില്‍ നിന്നുള്ള ഭീഷണി ഇല്ലാതാക്കി. ഇറാന്റെ തിന്മയുടെ അച്ചുതണ്ട് തകര്‍ത്തതായും നെതന്യാഹു വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മേഖലയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തില്‍ അമേരിക്കയും ഇറാനും ഒപ്പുവെച്ചതായി ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഫ്രഞ്ച് നഗരമായ ഇവിയനില്‍ എത്തിയതിന് തൊട്ടുപിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കരാര്‍ പൂര്‍ണ്ണമായും ഒപ്പുവെച്ചു. ഹോര്‍മുസ് കടലിടുക്ക് ഇതിനകം ഭാഗികമായി തുറന്നിരിക്കുന്നതായും ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ച് കരാര്‍ ഒപ്പിടുമെന്ന് അമേരിക്കയും മധ്യസ്ഥരായ പാകിസ്ഥാനും അറിയിച്ചിട്ടുണ്ട്. ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് എന്നിവര്‍ ഇലക്ട്രോണിക് രീതിയില്‍ കരാറില്‍ ഒപ്പുവെച്ചതായി പേര് വെളിപ്പെടുത്താത്ത ഒരു യു.എസ് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    കരാര്‍ യുദ്ധത്തിന് ഉടനടി അന്ത്യം വരുത്തുമെന്നും രണ്ട് മാസത്തിനുള്ളില്‍ അന്തിമ കരാര്‍ ഒപ്പുവെക്കാന്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശ മന്ത്രി കാസിം ഗാരിബാബാദി അറിയിച്ചു. ഇറാന് അമേരിക്കയില്‍ ആഴത്തില്‍ അവിശ്വാസമുണ്ടെന്നും അമേരിക്കന്‍ നേതാക്കള്‍ക്ക് കരാര്‍ ലംഘനങ്ങളുടെ നീണ്ട ചരിത്രമുണ്ടെന്നും ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. പ്രാഥമിക കരാര്‍ ലെബനോന്‍ ഉള്‍പ്പെടെ എല്ലാ മുന്നണികളിലും വെടിനിര്‍ത്തല്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ഇറാന്‍ വ്യക്തമാക്കി. എന്നാല്‍ ഹിസ്ബുല്ല ഭീഷണികളെ നേരിടാന്‍ ലെബനോനില്‍ ഇടപെടാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഇസ്രായില്‍ പറഞ്ഞു. അടുത്ത വെള്ളിയാഴ്ച ജനീവയില്‍ കരാറില്‍ ഔപചാരിക ഒപ്പുവെക്കല്‍ ചടങ്ങ് നടക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Benjamin Netanyahu iran -usa-israel conflict
    Latest News
    ഗ്രീൻ ഫാൽക്കൺസിന് അഭിമാന നിമിഷം; ഉറുഗ്വേക്കെതിരായ പോരാട്ടവീര്യത്തെ പ്രശംസിച്ച് യു.എസ്സിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ
    16/06/2026
    മരുഭൂമിയില്‍ കാണാതായ സൗദി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
    16/06/2026
    സൗദി വലകാത്ത് അൽ-ഒവൈസ്; ഉറുഗ്വേയുടെ 29 ഗോളാക്രമണങ്ങളെ അതിജീവിച്ച് സൗദി അറേബ്യയ്ക്ക് വീരോചിത സമനില
    16/06/2026
    യുദ്ധം ഇസ്രായിലിനെ ആണവ ഉന്മൂലന ഭീഷണിയില്‍ നിന്ന് രക്ഷിച്ചു, ട്രംപുമായി ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ടെന്നും നെതന്യാഹു
    16/06/2026
    സ്പാനിഷ് സുനാമിയെ തടുത്തുനിർത്തിയ ‘ബ്ലാക്ക് പേൾ’; ബ്രസീലിയൻ ഹീറോയുടെ പേരിൽ കേപ് വെർദെയുടെ കാവൽമാലാഖയായ വോസിഞ്ഞ
    15/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version