Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 26
    Breaking:
    • ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ ഇറാൻ
    • യുറേനിയം ഇറാന്‍ ഉടനടി കൈമാറുകയോ നശിപ്പിക്കുകയോ ചെയ്യണമെന്ന് ട്രംപ്
    • തെക്കന്‍ ഇറാനില്‍ യു.എസ് ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു
    • യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കം; ഇറാൻ പ്രതിനിധി സംഘം ദോഹയിലെത്തി
    • ഹജ് തീർത്ഥാടകർക്ക് ഡ്രോൺ വഴി മരുന്ന് വിതരണം: ആദ്യമായി അനുമതി നൽകി സൗദി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Top News

    യുറേനിയം ഇറാന്‍ ഉടനടി കൈമാറുകയോ നശിപ്പിക്കുകയോ ചെയ്യണമെന്ന് ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/05/2026 Top News Iran USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചട്ടക്കൂട് കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നശിപ്പിക്കാനായി അമേരിക്കയിലേക്ക് നീക്കുകയോ മറ്റെവിടെയെങ്കിലും വെച്ച് നശിപ്പിക്കുകയോ ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമ്പുഷ്ടീകരിച്ച യുറേനിയം ഉടനടി അമേരിക്കയില്‍ എത്തിച്ച് നശിപ്പിക്കുകയോ, ഇറാനുമായി ഏകോപിച്ച് അവിടെ വെച്ചോ അതല്ലെങ്കില്‍ അനുയോജ്യമായ മറ്റൊരു സ്ഥലത്തു വെച്ചോ നശിപ്പിക്കുകയോ ചെയ്യുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ വ്യക്തമാക്കി. ആണവോര്‍ജ ഏജന്‍സിയുടെയോ സമാനമായ മറ്റു ഏജന്‍സികളുടെയോ സാന്നിധ്യത്തില്‍ ഈ പ്രക്രിയ നടത്തണമെന്നും ട്രംപ് പറഞ്ഞു. യു.എസ് ആണവോര്‍ജ ഏജന്‍സിയെയാണോ അതല്ല, വിയന്ന ആസ്ഥാനമായുള്ള അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെയാണോ അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.

    ഇറാന്റെ പക്കലുള്ള ഏകദേശം 400 കിലോഗ്രാം വരുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ ഭാവി, യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ പ്രധാന തടസ്സമായി തുടരുന്നു. ഒരു ചട്ടക്കൂട് കരാര്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു. ഇറാനുമായുള്ള ഏതൊരു അന്തിമ കരാറും ആണവ ഭീഷണി ഇല്ലാതാക്കണമെന്ന് താനും ട്രംപും കഴിഞ്ഞ ദിവസം രാത്രി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ സമ്മതിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച പറഞ്ഞു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ സൗകര്യങ്ങള്‍ പൊളിച്ചുമാറ്റലും ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം രാജ്യത്ത് നിന്ന് നീക്കം ചെയ്യലുമാണ് ഇതിലൂടെ അര്‍ഥമാക്കുന്നതെന്ന് നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump iran -usa-israel conflict Uranium
    Latest News
    ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ ഇറാൻ
    26/05/2026
    യുറേനിയം ഇറാന്‍ ഉടനടി കൈമാറുകയോ നശിപ്പിക്കുകയോ ചെയ്യണമെന്ന് ട്രംപ്
    26/05/2026
    തെക്കന്‍ ഇറാനില്‍ യു.എസ് ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു
    26/05/2026
    യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കം; ഇറാൻ പ്രതിനിധി സംഘം ദോഹയിലെത്തി
    25/05/2026
    ഹജ് തീർത്ഥാടകർക്ക് ഡ്രോൺ വഴി മരുന്ന് വിതരണം: ആദ്യമായി അനുമതി നൽകി സൗദി
    25/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version