Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 14
    Breaking:
    • സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖിന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല: ഇറാഖ് പ്രധാനമന്ത്രി
    • മരുന്നു കരുതലാവണം, വിനയാകരുത്; ജിദ്ദയിൽ മലയാളി നഴ്സ് പിടിയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി ഒരു ഓർമ്മപ്പെടുത്തൽ
    • മടപ്പള്ളി ഗവൺമെന്റ് കോളേജ് അലുമിനി ഡിബേറ്റ് മത്സരം ശ്രദ്ധേയമായി
    • മസ്ജിദിനകത്ത് അനാശാസ്യം: മക്കയിൽ പ്രവാസികളായ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • റിയാദില്‍ മിസൈല്‍ ആക്രമണം: പ്രവാസിക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖിന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല: ഇറാഖ് പ്രധാനമന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/10/2026 World Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അൽസൈദിയും കൂടിക്കാഴ്ചക്കിടെ
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖിന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അൽസൈദി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയതെന്ന് ഇറാഖി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
    കഴിഞ്ഞ മെയ് മാസത്തിൽ പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷമുള്ള അൽസൈദിയുടെ ആദ്യ സൗദി സന്ദർശനമാണിത്. ബുധനാഴ്ച റിയാദിലെത്തിയ അദ്ദേഹം സൗദി ഭരണാധികാരികളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇറാഖിൽ നിന്ന് മറ്റ് പ്രാദേശിക രാജ്യങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്നതും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സൗദി അറേബ്യയുടെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന ഏതെങ്കിലും ആക്രമണങ്ങൾക്കും നടപടികൾക്കും വേണ്ടി സ്വന്തം മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല എന്നതാണ് ഇറാഖിന്റെ ഉറച്ച നിലപാടെന്ന് അൽസൈദിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നല്ല അയൽപക്ക ബന്ധത്തിന്റെ തത്വങ്ങൾ പാലിക്കാനും ഇറാഖിന്റെയും സൗഹൃദ രാജ്യങ്ങളുടെയും പരമാധികാരം മാനിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
    കഴിഞ്ഞ മാസം യെമനിലെ ഹൂത്തികളുടെ ആക്രമണത്തിനിടെ സൗദി അറേബ്യയുടെ കിഴക്ക്-പടിഞ്ഞാറ് എണ്ണ പൈപ്പ്ലൈനിനു നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു. ഹോർമുസ് കടലിടുക്കിന് ബദലായി സൗദി അറേബ്യ ഉപയോഗിക്കുന്ന ഈ കയറ്റുമതി പാത, ആക്രമണത്തെ തുടർന്ന് താൽക്കാലികമായി അടച്ചിടാൻ നിർബന്ധിതമായിരുന്നു. പ്രതിദിനം 70 ലക്ഷം ബാരൽ വരെ ശേഷിയുള്ള ഈ പൈപ്പ്ലൈൻ പിന്നീട് പ്രവർത്തനം പുനരാരംഭിച്ചിരുന്നു.
    എന്നാൽ ഈ ഡ്രോൺ ആക്രമണം ഇറാഖിൽ നിന്നാണ് ഉണ്ടായതെന്ന് സൗദി അറേബ്യ ആരോപിച്ചിരുന്നു. തുടർന്ന് ഇറാഖ് നടത്തിയ അന്വേഷണത്തിലും ആക്രമണങ്ങൾ ഇറാഖിന്റെ മണ്ണിൽ നിന്നാണ് നടന്നതെന്ന് സ്ഥിരീകരിക്കുകയുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും, ഇറാൻ പിന്തുണയുള്ള നിരവധി സായുധ ഗ്രൂപ്പുകൾ ഇറാഖിൽ പ്രവർത്തിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iraq Saudi Aabia
    Latest News
    സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖിന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല: ഇറാഖ് പ്രധാനമന്ത്രി
    14/10/2026
    മരുന്നു കരുതലാവണം, വിനയാകരുത്; ജിദ്ദയിൽ മലയാളി നഴ്സ് പിടിയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി ഒരു ഓർമ്മപ്പെടുത്തൽ
    14/10/2026
    മടപ്പള്ളി ഗവൺമെന്റ് കോളേജ് അലുമിനി ഡിബേറ്റ് മത്സരം ശ്രദ്ധേയമായി
    14/10/2026
    മസ്ജിദിനകത്ത് അനാശാസ്യം: മക്കയിൽ പ്രവാസികളായ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    14/10/2026
    റിയാദില്‍ മിസൈല്‍ ആക്രമണം: പ്രവാസിക്ക് പരിക്ക്
    14/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.