Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 10
    Breaking:
    • ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍
    • യുദ്ധം മൂലം ലെബനോന്‍ കടുത്ത ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നേരിടുന്നതായി യു.എന്‍
    • സമാധാന ചർച്ചകൾക്കായി ഇസ്രായിൽ – ലെബനീസ് പ്രതിനിധികൾ വാഷിംഗ്ടണിലേക്ക്; നിർണ്ണായക നീക്കവുമായി ട്രംപ്​
    • ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു
    • ഹുര്‍മുസിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായി 30 ലധികം രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Top News

    ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 100 ആയി ഉയർന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/10/2025 Top News Gaza World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Gaza
    ഗാസ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ– ഗാസ മുനമ്പിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 200ഓളം പേർക്ക് പരുക്കേറ്റു. ഇസ്രായിൽ ആക്രമണം നഗ്നമായ വെടിനിർത്തൽ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് മഹ്‌മൂദ് ബസൽ പറഞ്ഞു. ഹമാസ് വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപിച്ച് ആരംഭിച്ച വ്യോമാക്രമണത്തിനു ശേഷം സൈന്യം വെടി നിർത്തിയതായി ഇസ്രായിൽ അറിയിച്ചു.

    ഗാസ മുനമ്പിൽ രണ്ട് ഇസ്രായിലി ബന്ദികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി ഹമാസ് അറിയിച്ചു. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡ്‌സ് ടെലിഗ്രാം ചാനലിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ പേരുകളും അൽഖസ്സാം ബ്രിഗേഡ്‌സ് പുറത്തുവിട്ടു. എന്നാൽ മൃതദേഹങ്ങൾ ഇന്ന് രാത്രി ഇസ്രായേലിന് കൈമാറുമോ എന്ന് വ്യക്തമല്ല. മൃതദേഹങ്ങൾ ഔദ്യോഗികമായി തിരിച്ചറിഞ്ഞ് അവരുടെ കുടുംബങ്ങളെ അറിയിച്ചതിനു ശേഷമാണ് ഇസ്രായിൽ മാധ്യമങ്ങൾ സാധാരണയായി ബന്ദികളുടെ പേരുകൾ പരസ്യപ്പെടുത്താറുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗാസ മുനമ്പിൽ വീണ്ടും സംഘർഷം വർധിച്ച സാഹചര്യത്തിൽ മറ്റൊരു ബന്ദിയുടെ മൃതദേഹം കൈമാറുന്നത് മാറ്റിവെക്കുമെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിന്റെ വെടിനിർത്തൽ ലംഘനങ്ങൾ മൂലമാണ് മൃതദേഹം കൈമാറുന്നത് മാറ്റിവെക്കുന്നതെന്ന് ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡ്‌സ് വിശദീകരിച്ചു. തെക്കൻ ഗാസയിലെ തുരങ്കത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയതെന്നും പുതിയ ഇസ്രായിലി ആക്രമണങ്ങൾ ബന്ദികളുടെ മൃതദേഹങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലിനും കൈമാറ്റ ശ്രമങ്ങൾക്കും തടസ്സമാകുന്നുണ്ടെന്നും അൽഖസ്സാം ബ്രിഗേഡ്‌സ് കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    100 Died Gaza Isreal attack Latest Palastine
    Latest News
    ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍
    10/04/2026
    യുദ്ധം മൂലം ലെബനോന്‍ കടുത്ത ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നേരിടുന്നതായി യു.എന്‍
    10/04/2026
    സമാധാന ചർച്ചകൾക്കായി ഇസ്രായിൽ – ലെബനീസ് പ്രതിനിധികൾ വാഷിംഗ്ടണിലേക്ക്; നിർണ്ണായക നീക്കവുമായി ട്രംപ്​
    10/04/2026
    ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു
    10/04/2026
    ഹുര്‍മുസിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായി 30 ലധികം രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടന്‍
    10/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.