അബുദാബി: മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് യുഎഇയിലെ അൽ ഐനിൽ നിര്യാതനായി. കരിങ്കല്ലത്താണി കൂരിക്കുണ്ട് ഹെൽത്ത് സെൻ്ററിന് സമീപത്തെ നാലകത്ത് മുഹമ്മദ് ഫാസിൽ (36) ലാണ് മരിച്ചത്. നാലകത്ത് മുഹമ്മദ് മുസ്തഫ – ഉമൈവ ദമ്പതികളുടെ മകനാണ്. ആറു മാസം മുമ്പാണ് നാട്ടിൽ പോയി തിരിച്ച് വന്നത്.
ഭാര്യ : റംല ഷെറിൻ. മക്കൾ: ഷിസ ഫാത്തിമ,മുഹമ്മദ് ഷെസിൻ, മുഹമ്മദ് എൽസിൻ. ഭാര്യയും മക്കളും ജോലി സ്ഥലമായ അൽ ഐനിലുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടു പോയി ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







