ഖത്തറിലെ അല്ഉദൈദ് യു.എസ് വ്യോമതാവളത്തിന് നേരെ ഇറാന് നടത്തിയ മിസൈല് ആക്രമണത്തില് സുരക്ഷിത ആശയവിനിമയത്തിനായി അമേരിക്കക്കാര് ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷന്സ് സെന്ററിന് കേടുപാടുകള് സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള് വ്യക്തമാക്കുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്ട്ട് ചെയ്തു. എ.പി റിപ്പോര്ട്ട് പുറത്തുവന്ന് മണിക്കൂറുകള്ക്ക് ശേഷം ഇറാന് ബാലിസ്റ്റിക് മിസൈല് കമ്മ്യൂണിക്കേഷന്സ് സെന്ററില് പതിച്ചതായി അമേരിക്കന് പ്രതിരോധ മന്ത്രാലയ (പെന്റഗണ്) വക്താവ് ഷോണ് പാര്നെല് സമ്മതിച്ചു. അല്ഉദൈദ് വ്യോമതാവളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെ കുറിച്ച അന്വേഷണങ്ങള്ക്ക് ഖത്തര് മറുപടി നല്കിയില്ല.
Thursday, August 28
Breaking:
- സ്വകാര്യ മേഖലയിൽ പ്രവാസികളെ നിയമിക്കുന്ന കമ്പനികൾക്ക് വൻ തുക ഫീസ് ഈടാക്കാൻ കുവൈത്ത്
- യു.എ.ഇ സ്കൂളുകളിൽ മൊബൈൽ ഉപയോഗത്തിന് നിരോധനമേർപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം
- കുട്ടികള്ക്ക് കളിയും മത്സരങ്ങളും; മെട്രോ യാത്ര കൂടുതല് ജനകീയമാക്കാന് ഖത്തര് റെയില് ‘ബാക് ടു സ്കൂള്’ സപ്തംബര് 2 വരെ
- സുരക്ഷാ ഉദ്യോഗസ്ഥനെന്ന വ്യാജനെ തട്ടിപ്പ്; കുവൈത്തി അറസ്റ്റിൽ
- തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ കുഴഞ്ഞു വീണുമരിച്ചു