ഈ വര്‍ഷത്തെ ഉംറ സീസണ് ആരംഭിച്ച ശേഷം ഇതു വരെ വിദേശ തീര്‍ഥാടകര്‍ക്ക് 1,90,000 ലേറെ ഉംറ വിസകള്‍ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ദുല്‍ഹജ് 14 മുതലാണ് ഇത്തവണത്തെ ഉംറ സീസണ് ആരംഭിച്ചത്. നുസുക് പ്ലാറ്റ്ഫോം വഴിയാണ് വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ വിസകള്‍ അനുവദിക്കുന്നത്. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാനുള്ള ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ നുസുക് ആപ്പ് വഴി വിദേശ, ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ദുല്‍ഹജ് 15 മുതല്‍ ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കാനും തുടങ്ങി. തീര്‍ഥാടകരുടെ അനുഭവത്തെ പിന്തുണക്കുന്ന നിരവധി ഡിജിറ്റല്‍ സേവനങ്ങള്‍ക്കൊപ്പം, എളുപ്പത്തില്‍ പെര്‍മിറ്റുകള്‍ ബുക്ക് ചെയ്യാനും ഇഷ്യൂ ചെയ്യാനും നുസുക് ആപ്പ് ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നു.
Thursday, August 21
Breaking:
- റഹീം മേച്ചേരി, മലയാളത്തിലെ അവസാന പത്രാധിപർ
- ഹൃദയാഘാതം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു
- രോഗിയായ മകൾക്ക് മരുന്ന് തേടിപ്പോയ ഫലസ്തീൻ ബാസ്ക്കറ്റ്ബോൾ താരത്തെ വെടിവെച്ച് കൊന്ന് ഇസ്രായേൽ
- ഐ.എം.എ. സംസ്ഥാന മാഗസിൻ മത്സരത്തിൽ കോട്ടയം മെഡിക്കൽ കോളേജിന്റെ ‘പൊയ്യ്’ ഒന്നാമത്
- പെന്തകോസ്ത് സഭാംഗം കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു