Browsing: Riyadh Police

റിയാദിൽ വനിതയെ ആക്രമിച്ച ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പുരുഷന്മാരും നാല് യുവതികളും അടങ്ങുന്ന സംഘമാണ് പിടിയിലായത്.

കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത് ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്ത് റിയാദ് പോലീസ് .

സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പരസ്യങ്ങൾ പ്രസിദ്ധീകരിച്ച് തട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘത്തെ റിയാദ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ഒരു സൗദി യുവാവും നാല് സിറിയൻ പൗരന്മാരും അടങ്ങുന്ന സംഘം, രാജ്യത്തിന് പുറത്തുള്ളവരുമായി സഹകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

റിയാദ് മെട്രോ ട്രെയിനിനുള്ളിൽ സംഘർഷമുണ്ടാക്കിയ നാല് ഈജിപ്ത് പ്രവാസികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് താമസിക്കുന്നവരാണ്.

തലസ്ഥാന നഗരിയിൽ കാറുകളിൽ കവർച്ച നടത്തിയ യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിർത്തിവച്ച കാറുകളുടെ ഡോറുകൾ തുറക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

മൂന്നംഗ വാഹന മോഷണ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. വാഹനം ഓഫ് ചെയ്യാതെ ഉടമ പുറത്തിറങ്ങിയ സമയം ലക്ഷ്യമിട്ട് വാഹനം മോഷ്ടിച്ച ശേഷം അത് പൊളിച്ച് സ്‌പെയർ പാർട്‌സായി വിൽക്കുകയായിരുന്നു പ്രതികളുടെ രീതി. നിയമപരമായ നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.