റിയാദ്: സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പരസ്യങ്ങൾ പ്രസിദ്ധീകരിച്ച് തട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘത്തെ റിയാദ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ഒരു സൗദി യുവാവും നാല് സിറിയൻ പൗരന്മാരും അടങ്ങുന്ന സംഘം, രാജ്യത്തിന് പുറത്തുള്ളവരുമായി സഹകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പാർപ്പിട യൂനിറ്റുകൾ വാടകയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിലൂടെ കൈക്കലാക്കിയ വൻ തുകയും ഇതിനായി ഉപയോഗിച്ച മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group