Browsing: Pravasi

പ്രവാസി ക്ഷേമ ബോർഡിൽ തീർപ്പാവാതെ കെട്ടിക്കിടക്കുന്ന പെൻഷൻ അപേക്ഷകൾ പരിഹരിച്ച് വിതരണം ചെയ്യുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാഷണൽ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു

മലപ്പുറം വേങ്ങര വലിയോറ ചിനക്കൽ പരേതനായ മൂഴിക്കല്‍ മൊയ്തീൻ്റെ മകൻ അബ്ദുൽ മജീദ് (46) ഹൃദയാഘാതം മൂലം ജിസാനിൽ മരിച്ചു. ജിസാൻ അൽആർദ്ദയിൽ കഫറ്റീറിയ തൊഴിലാളിയായിരുന്നു.

വേനലവധിയുടെ വിശ്രമത്തിന് ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. അവധിക്കാലത്ത് നാട്ടിലേക്ക് പോയിരുന്ന മലയാളികളടക്കമുള്ള നിരവധി പ്രവാസി കുടുംബങ്ങൾ മടക്കം ആരംഭിച്ചിരിക്കുകയാണ്

2025 തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആഗസ്റ്റ് 7 വരെ അവസരം

സലാലയിൽ ഇന്ത്യൻ എംബസിയുടെ കോൺസുലാർ സേവന ക്യാംപ് ജൂലൈ 25 വെള്ളിയാഴ്ച നടക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. പാസ്പോർട്ട്, വിസ, കമ്മ്യൂണിറ്റി വെൽഫെയർ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ക്യാമ്പിൽ നൽകും. ക്യാമ്പ് വൈകീട്ട് 4 മണിമുതലാണ് ആരംഭിക്കുക.

ഒമാനിലെ ഫാർമസി മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാൻ ആരോഗ്യമന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. വ്യാപാര സമുച്ചയങ്ങളിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന വിദേശീയരായ ഫാർമസിസ്റ്റുകളുടെയും അവരുടെ സഹപ്രവർത്തകരുടെയും ലൈസൻസുകൾ ഇനി പുതുക്കില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു

വിദേശികള്‍ക്കുള്ള പരിഷ്‌കരിച്ച റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമം അടുത്ത വര്‍ഷാദ്യം മുതല്‍ പ്രാബല്യത്തില്‍ വരും.

വിദേശത്ത് നിന്ന് മടങ്ങിവന്ന് നാട്ടില്‍ ഒരു സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുള്ള പ്രവാസികള്‍ക്ക് ഏകദിന ശില്‍പശാല